Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയിലഴിയ്ക്കുള്ളിലായ താരങ്ങള്‍

ബോളിവുഡില്‍ സല്‍മാന് മുന്‍പും താരങ്ങള്‍ ജയിലില്‍ ആയിട്ടുണ്ട്. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടുള്ള പ്രമുഖ ബോളിവുഡ് താരങ്ങള്‍ ഇവരൊക്കെ...

  1. സഞ്ജയ് ദത്ത് (ലഹരിമരുന്ന് കേസ്, മുംബൈ സ്ഫോടന കേസ്, ഇപ്പോള്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നു)

  2. സെയ്ഫ് അലി ഖാന്‍ (കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസ്, കൂടാതെ ഹോട്ടലില്‍ ബഹളമുണ്ടാക്കിയ കേസും)

  3. ജോണ്‍ ഏബ്രഹാം (അപകടകരമായി വാഹനമോടിച്ച കേസ് - 2006)

  4. മധുര്‍ ഭണ്ഡാര്‍ക്കര്‍ (പുതുമുഖ നടി പ്രീതി ജെയ്ന്‍ 2006ല്‍ മാനഭംഗത്തിന് കേസ് കൊടുത്തു)

  5. സൂരജ് പഞ്ചോളി (നടി ജിയ ഖാന്‍ ആത്മഹത്യ കേസില്‍ അറസ്റ്റിലായി)

  6. മോണിക ബേദി (അധോലോക നായകന്‍ അബു സലിമിന്റെ കാമുകി, 2005ല്‍ ജയില്‍ ശിക്ഷ അനുഭവിച്ചു)

  7. ഇന്ദര്‍ കുമാര്‍ (സല്‍മാന്‍ ഖാനോടൊപ്പം വാണ്ടഡ് സിനിമയില്‍ അഭിനയിച്ച താരം - ലൈംഗിക പീഡനക്കേസില്‍ അറസ്റ്റില്‍)

  8. ഷൈനി അഹൂജ (മാനഭംഗക്കേസ് - 2009 ജൂണ്‍ 14ന് അറസ്റ്റിലായി. വീട്ടുജോലിക്കാരിയാണു പരാതിക്കാരി)

  9. രാജ്പാല്‍ യാദവ് (കൊമേഡിയന്‍ - വഞ്ചനക്കേസില്‍ 10 ദിവസം റിമാന്‍ഡില്‍)

  10. ഫര്‍ദീന്‍ ഖാന്‍ (2001ല്‍ കൊക്കെയ്ന്‍ വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായി)

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.