Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഷ് ആക്ഷനില്‍; ജസ്ബ ട്രെയിലര്‍ കാണാം

jazbaa-aishwarya

നാല് വര്‍ഷം നീണ്ട ഇടവേളയ്ക്ക് ശേഷം ഐശ്വര്യ റായ് പ്രധാനവേഷത്തിലെത്തുന്ന ജസ്ബയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തില്‍ അഭിഭാഷകയുടെ വേഷത്തിലാണ് ആഷ് എത്തുന്നത്.

സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്ന 'ജസ്ബ'യില്‍ ഇര്‍ഫാന്‍ ഖാന്‍ ആണ് ചിത്രത്തില്‍ ആഷിന്റെ നായകന്‍. സസ്‌പെന്‍ഷനില്‍ കഴിയുന്ന പൊലീസുകാരനായിട്ടാണ് ഇര്‍ഫാന്‍ ഖാന്‍ അഭിനയിക്കുന്നത്. ഇര്‍ഫാന്‍ ഖാന്റെ അമ്മയായി ശബാന ആസ്മിയുമുണ്ട് ചിത്രത്തില്‍. ജാക്കി ഷറഫ്, അതുല്‍ കുല്‍ക്കര്‍ണി തുടങ്ങി നീണ്ടനിര തന്നെ അണിനിരക്കുന്നു.

Jazbaa | Official Trailer | Irrfan Khan & Aishwarya Rai Bachchan

അതിഥി താരമായി ജോണ്‍ എബ്രഹാമും ജസ്ബയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.ചിത്രം ഒക്ടോബര്‍ ഒന്‍പതിന് പുറത്തിറങ്ങും. 2010ല്‍ പുറത്തിറങ്ങിയ സഞ്ജയ് ലീലാ ബന്‍സാലിയുടെ 'ഗുസാരിഷ്' ആണ് ആഷ് അവസാനമായി അഭിനയിച്ച സിനിമ

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.