Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിൽവാലേ കാണാൻ താൽപര്യമില്ല: ജൂഹി ചൗള

juhi-shahrukih ജൂഹി ചൗള, ഷാരൂഖ് ഖാൻ

ഒരുകാലത്ത് ബോളിവുഡില്‍ ഷാരൂഖിന്റെ ഭാഗ്യനായികയായിരുന്നു ജൂഹി ചൗള. യേസ് ബോസ്, ഡർ, രാജു ബൻഗയാ ജന്റില്‍മാൻ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ ഇവർ ഒന്നിച്ചെത്തി. ജൂഹി സിനിമയിൽ സജീവമല്ലെങ്കിലും ഇപ്പോഴും ഷാരൂഖിന്റെ നല്ല സുഹൃത്തുക്കളിലൊരാളാണ്.

സുഹൃത്തുക്കളൊക്കെയാണെങ്കിലും ഷാരൂഖിന്റെ പുതിയ ചിത്രമായ ദിൽവാലേ കാണാൻ ജൂഹിക്ക് തീരെ താല്‍പര്യമില്ല. സിനിമയ്ക്ക് ലഭിച്ച മോശം അഭിപ്രായം തന്നെയാണ് ജൂഹിയുടെ തീരുമാനത്തിന് കാരണം. ‘ഈ സിനിമയെപ്പറ്റി നല്ല അഭിപ്രായമൊന്നും ഇതുവരെ കേട്ടില്ല. അതുകൊണ്ട് ചിത്രം കാണുന്നില്ല. ഞാനൊരു ചിത്രം കണ്ടില്ലെന്ന് വച്ച് ഒന്നും സംഭവിക്കില്ലല്ലോ‘. ജൂഹി പറഞ്ഞു.

ആമിറും ഷാരൂഖും തന്നെയാണ് ഇപ്പോഴും ജൂഹിയുടെ ഇഷ്ടതാരങ്ങൾ. ആമിർ ഖാനൊപ്പം പ്രവർത്തിക്കാൻ കൂടുതൽ ഇഷ്ടമെന്നും ജൂഹി പറഞ്ഞു.

എന്നാൽ സൽമാനൊപ്പം ജൂഹി ഇതുവരെ ഒന്നിച്ച് അഭിനയിച്ചിട്ടില്ല. അത് തന്റെയൊരു ആഗ്രഹമായി ഇപ്പോഴും കൊണ്ടുനടക്കുന്നെന്നും ജൂഹി പറഞ്ഞു.