Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുൽത്താന് ശേഷം ബിഗ്ബഡ്ജറ്റ് ചിത്രവുമായി സൽമാൻ

kabir-sallu

സൽമാൻ ഖാന്റെ സുൽത്താൻ ബോളിവുഡ് ബോക്സ്ഓഫീസിൽ കുതിപ്പ് തുടരുകയാണ്. അഞ്ഞൂറ് കോടിയിലേറെയാണ് സുൽത്താന്റെ കലക്ഷൻ.

ഇതിനിടെ സൽമാൻ തന്റെ പുതിയ ചിത്രത്തിനുള്ള തയാറെടുപ്പിലാണ്. ബജ്രംഗി ഭായ്ജാൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം കബീർ ഖാനും സല്ലുവും വീണ്ടും ഒന്നിക്കുന്നു. ട്യൂബ് ലൈറ്റ് എന്നാണ് സിനിമയുടെ പേര്. ഈ 28ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

ഇത് മൂന്നാം തവണയാണ് കബീറും സല്ലുവും ഒന്നിക്കുന്നത്. ഏക് ഥാ ടൈഗറാണ് ഈ കൂട്ടുകെട്ടിൽ പിറന്ന ആദ്യ ചിത്രം.

കഴിഞ്ഞ വർഷം ബജ്റംഗി ഭായിജാൻ ആദ്യ മൂന്നു ദിവസം കൊണ്ട് 102.6 കോടി നേടിയപ്പോൾ ഇക്കുറി സുൽത്താൻ 5400 സ്ക്രീനുകളിലായി റെക്കോർഡ് തിരുത്തി–105.3 കോടി രൂപ നേടിയിരുന്നു. 

Your Rating: