Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോളിവുഡ് ഓസ്കര്‍; കങ്കണയും ഷാഹിദും തിളങ്ങി

shahid-kangana

ഇന്ത്യന്‍ ഓസ്കര്‍ എന്നറിയപ്പെടുന്ന ഐഫ ( അന്താരാഷ്ട്ര ഇന്ത്യന്‍ ഫിലിം അക്കാഡമി അവാര്‍ഡ്) അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഷാഹിദ് കപൂര്‍ ആണ് മികച്ച നടന്‍. ( ചിത്രം -ഹെയ്ദര്‍), 'ക്വീന്‍' എന്ന ചിത്രത്തിലെ അഭിനയത്തിന് കങ്കണ റണൗട്ട് മികച്ച നടിയായി. മൂന്ന് അവാര്‍ഡുകള്‍ വീതം നേടിയ ക്വീനും ഹെയ്ദറുമാണ് അവാര്‍ഡില്‍ തിളങ്ങിയത്.

മികച്ച ചിത്രത്തിനും കഥയ്ക്കുള്ള പുരസ്‌കാരവും ക്വീന്‍ നേടി. വികാസ് ബാല്‍ സംവിധാനം ചെയ്ത ചിത്രം ദേശീയ പുരസ്കരത്തിലും തിളങ്ങിയിരുന്നു. ഹെയ്ദറിലെ അഭിനയത്തിന് തബു സഹനടിയ്ക്കുള്ള പുരസ്‌കാരവും കെ കെ മേനോന്‍ വില്ലനുള്ള പുരസ്‌കാരവും നേടി. പികെയിലൂടെ രാജ്കുമാര്‍ ഹിറാനി മികച്ച സംവിധായകനായി. റിഥേഷ് ദേശ്മുഖാണ് (ചിത്രം- ഏക് വില്ലന്‍) മികച്ച സഹനടന്‍. മേം തേരാ ഹീറോ എന്ന ചിത്രത്തിലൂടെ വരുണ്‍ ധവാന്‍ മികച്ച ഹാസ്യതാരമായി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.