Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലിവിങ് ടുഗെദർ? കങ്കണ റെഡിയാണ്

kangana

ടൈംപാസ് റൊമാന്‍സിന് താല്‍പര്യമുണ്ടെങ്കില്‍ തന്നെ സമീപിക്കാമെന്ന് നടി കങ്കണ റണൗട്ട്. ഒരാളുമായി ഇഷ്ടത്തിലാകുകയും, എന്നാല്‍ വിവാഹത്തെക്കുറിച്ച് ചിന്തിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് നല്ലൊരു പോംവഴിയാണെന്നും കങ്കണ പറയുന്നു. ഇത്തരം ടൈംപാസ് പ്രണയത്തോട് തനിക്കൊട്ടും അനിഷ്ടമില്ലെന്ന് കങ്കണ വ്യക്തമാക്കി.

കങ്കണയുടെ പുതിയ ചിത്രമായ കട്ടി ബട്ടിയുടെ ട്രെയിലര്‍ റിലീസിനിടെയാണ് ലിവിങ് റിലേഷനെപ്പറ്റി തനിക്കുള്ള അഭിപ്രായം കങ്കണ പ്രകടമാക്കിയത്. സിനിമയിലും ലിവിങ് റിലേഷന്‍ഷിപ്പ് തന്നെയാണ് പ്രമേയം.

ഒരാളുമായി ലിവിങ് റിലേഷന്‍ഷിപ്പില്‍ ചേരുന്പോള്‍ പ്രണയം എത്രമാത്രം നമുക്ക് അനുഭവപ്പെടുന്നുണ്ടെന്നും ഇരുവര്‍ക്കുമിടയില്‍ എത്രമാത്രം വിശ്വാസവും സ്നേഹവും ഉണ്ടെന്നും നോക്കി വേണം ആ ബന്ധത്തിന്‍റെ അടുത്തതലത്തിലേക്ക് പോകാവൊള്ളൂ. കങ്കണ പറഞ്ഞു.

നിഖില്‍ അദ്വാനിയുടെ കട്ടി ബട്ടി ഒരു പ്രണയചിത്രമാണ്. എന്നാല്‍ ഒരു പ്രണയചിത്രത്തിന്റെ അവസാനമല്ല ചിത്രത്തിലുള്ളത്. ആരും പ്രതീക്ഷിക്കാത്ത പല അനുഭവങ്ങളും സിനിമ തരുമെന്ന് ഉറപ്പാണ്. തന്റെ കഥാപാത്രത്തെക്കുറിച്ച് പറയുന്നതിനേക്കാള്‍ നല്ലത് സിനിമകണ്ട് വിലയിരുത്തുന്നതായിരിക്കുമെന്നും കങ്കണ പറഞ്ഞു.

ബോളിവുഡില്‍ ഇപ്പോള്‍ കങ്കണയാണ് താരം. ക്യൂന്‍ എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിന് ദേശീയ അവാര്‍ഡ് തേടിയെത്തിയതോടെ നടിയുടെ ഭാഗ്യവും തെളിഞ്ഞിരിക്കുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ തനു വെഡ്‌സ് മനു റിട്ടേണ്‍സ് എന്ന ചിത്രം 100 കോടി രൂപ കലക്ഷനും നേടിയിരുന്നു. പുതിയ ചിത്രത്തില്‍ ഇമ്രാന്‍ ഖാന്‍ ആണ് കങ്കണയുടെ നായകന്‍.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.