Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിറവയറുമായി കരീന റാംപിൽ; വിഡിയോ

kareena-ramp

അമ്മയാവാനൊരുങ്ങുന്ന ബോളിവുഡ് സുന്ദരി കരീന കപൂര്‍ റാംപിൽ. നിറവയറുമായി എത്തിയ കരീനയുടെ വാക്കുകളായിരുന്നു അവരുടെ സൗന്ദര്യത്തേക്കാൾ ആരാധകരുടെ ഹൃദയത്തെ സ്പർശിച്ചത്. ഞാനും എന്റെ കുഞ്ഞും ചുവടുവെക്കുന്ന ആദ്യ റാംപെന്ന ഓർമയിലാണ് ഈ നിമിഷം തനിക്കു പ്രിയപ്പെട്ടതാകുന്നതെന്ന് കരീന പറഞ്ഞു.

ലാക്മേ ഫാഷൻ വീക്കിന്റെ ഭാഗമായായിരുന്നു കരീന എത്തിയത്. പ്രശസ്ത ഡിസൈനർ സബ്യസാചി മുഖർജിയാണ് കരീനയ്ക്കു വേണ്ടി വസ്ത്രങ്ങൾ ഒരുക്കിയതും. റാംപിൽ നടക്കുമ്പോൾ കുഞ്ഞ് വയറിൽ തൊഴിച്ചാൽ എന്തുചെയ്യുമെന്ന ചോദ്യത്തിനു നാണത്തോടെ ഒരു ചിരിയായിരുന്നു കരീനയുടെ മറുപടി.

ഗർഭകാലത്ത് ക്യാമറയുടെ മുന്നിൽനിന്നു മാറിനിൽക്കില്ലെന്നാണ് കരീനയുടെ തീരുമാനം. ആക്ടിങ് തന്റെ പാഷനാണെന്നും മരിക്കുന്നിടത്തോളം കാലം അതുകൂടെ ഉണ്ടാകുെമന്നും കരീന പറഞ്ഞു.

Your Rating: