Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രൺബീറിനോട് പ്രതികാരം തീർത്ത് കത്രീന

katrina-ranbir

രൺബീർ–കത്രീന പ്രണയപരാജയം മൂലം കഷ്ടപ്പെടുന്നത് സംവിധായകനായ അനുരാഗ് ബസുവാണ്. കത്രീനയും രൺബീറും ഒന്നിച്ചെത്തുന്ന ജഗ്ഗാ ജാസൂസിന്റെ ചിത്രീകരണം രണ്ടുദിവസമായി മുടങ്ങിയിരിക്കുകയാണ്. ചിത്രത്തിൽ അഭിനയിക്കാൻ കത്രീന എത്താതതാണ് ഇതിന് കാരണം. രൺബീർ സെറ്റിലെത്തിയെങ്കിലും രണ്ടുദിവസമായി കത്രീനയുടെ ഒരുവിവരവുമില്ല.

ഇരുവരും കമിതാക്കളായിരുന്ന സമയത്ത് ചിത്രീകരണം തുടങ്ങിയ സിനിമയാണ് ജഗ്ഗാ ജാസൂസ്. ചിത്രീകരണം പകുതിയോളം പൂർത്തീകരിക്കുകയും ചെയ്തു. ഇതിനിടെയാണ് ഇവർ േവർപിരിയുന്നത്. രൺബീറിനോടുള്ള ദേഷ്യം മൂലമാണ് കത്രീന ചിത്രീകരണത്തിന് വരാത്തതെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. ഇപ്പോൾ തന്നെ ലക്ഷങ്ങളുടെ നഷ്ടം നിർമാതാക്കൾക്ക് സംഭവിച്ചുകഴിഞ്ഞു.

മാത്രമല്ല ഈ സിനിമയേക്കാൾ മറ്റു സിനിമകൾക്കാണ് കത്രീന ഇപ്പോൾ പ്രാധാന്യം നൽകുന്നത്. ബാർ ബാർ ദേഖോ എന്ന സിനിമയുടെ സെറ്റിൽ കത്രീന ജോയ്ൻ ചെയ്തിരുന്നു. റിലീസായ ഫിത്തൂറിന് ശേഷം കത്രീന അഭിനയിക്കേണ്ടിയിരുന്നത് ജഗ്ഗാ ജാസൂസിൽ ആയിരുന്നു.

Your Rating: