Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭർത്താവിനെ ഭാര്യ വിവാഹം കഴിച്ചാൽ

ki-and-ka-trailer

ഭർ‌ത്താവ് ഭാര്യയെ വിവാഹം കഴിച്ച് അടുക്കളപണി ചെയ്യിപ്പിക്കുന്ന കാലമൊക്കെ പോയി. ഇവിടെ ഭാര്യ ജോലിക്കുപോകും, സമ്പാദിക്കും; ഭര്‍ത്താവ് അടുക്കളക്കാര്യങ്ങള്‍ നോക്കും. അങ്ങനെയൊരു തല തിരിഞ്ഞ കഥയുമായാണ് ആർ. ബൽകി ചിത്രം കി ആൻഡ് കാ എത്തുന്നത്.

വരൻ വധുവിനെ താലി കെട്ടണം എന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ ? തിരിച്ചും ആയിക്കൂടെ ? കിയ എന്ന യുവതിയുടെയും കബീർ എന്ന യുവാവിന്റെയും കഥയാണ് ചിത്രം പറയുന്നത്. ഇവിടെ കബീറാണ് ഭാര്യ. അടുക്കളക്കാര്യങ്ങവും ഭാര്യയുടെ വസ്ത്രങ്ങളുമൊക്കെ അലക്കി ജീവിതം കഴിച്ചുകൂട്ടുന്നു. ഇങ്ങനെ രസകരമായ സംഭവവികാസങ്ങളിലൂടെ കടന്നുപോകുന്നു.

Ki and Ka Full Trailer 2016

സിനിമയുടെ ട്രെയിലറിൽ കരീന–അര്‍ജുൻ ലിപ്‌ലോക്ക് രംഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ചീനി കം, പാ, ഷമിതാഭ് എന്നീ ഹിറ്റുകള്‍ക്ക് ശേഷം ആര്‍ ബാല്‍കി സംവിധാനം ചെയ്യുന്ന ചിത്രമാണ് കി ആന്‍റ് കാ. ഏപ്രിൽ ഒന്നിനാണ് റിലീസ്.