Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടന്‍ സുദീപ് വിവാഹമോചനത്തിലേക്ക്

sudheep-family'

കന്നഡനടന്‍ സുദീപ് വിവാഹമോചഹമോചനത്തിനൊരുങ്ങുന്നു. ഭാര്യ പ്രിയയുമായുള്ള പത്തൊന്‍പത് വര്‍ഷത്തെ വിവാഹജീവിതത്തിനാണ് ഇതോടെ വിരാമാകുന്നത്. വിവാഹജീവിതത്തിലുണ്ടായ പാകപ്പിഴകളാണ് ഇരുവരെയും വിവാഹമോചനത്തിലേക്ക് നയിച്ചത്. കോടതിയില്‍ പരസ്പരസമ്മത്ത്തോടെ വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തു.

നഷ്ടപരിഹാരമായി 19 കോടി രൂപ പ്രിയയ്ക്ക് നല്‍കാനും സുദീപ് തയാറായിട്ടുണ്ട്. മകള്‍ അമ്മക്കൊപ്പം കഴിയാനും കോടതി ഉത്തരവിട്ടു. മകളുടെ പ്രായം കണക്കിലെടുത്താണ് കോടതി ഇങ്ങനെയൊരു തീരുമാനം എടുത്തത്.

കന്നഡയ്ക്ക് പുറമെ തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് സുദീപ്. ഈഗ, ബാഹുബലി എന്നീ ചിത്രങ്ങളിലൂടെ ഏവര്‍ക്കും പ്രിയങ്കരനായ താരത്തിന്‍റെ പുതിയ ചിത്രം ഇളയദളപതിയുടെ പുലിയാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.