Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകളുടെ ടോപ്‌ലെസ് ചിത്രത്തിന് വിശദീകരണവുമായി ജാക്കി

jacky

ബോളിവുഡ് നടൻ ജാക്കി ഷ്റോഫിന്റെ മകൾ കൃഷ്ണയുടെ ടോപ്‌ലെസ് ചിത്രങ്ങൾ ബോളിവു‍ഡിൽ ചൂടൻ ചർച്ചയായിരുന്നു. കൃഷ്ണയുടെ തന്നെ സോഷ്യൽമീഡിയ പേജിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്ക് വ്യത്യസ്തമായ കമന്‍റുകളാണ് ലഭിച്ചതും. മഹാനായ ഒരു നടന്‍റെ മകളാണ് കൃഷ്ണയെന്നും ഇത്തരത്തിലുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യരുതെന്നും ആരാധകര്‍ ചിത്രത്തിന് താഴെ കമന്‍റ് ചെയ്തിരുന്നു.

ഈ വിവാദത്തിൽ ആദ്യം വളരെ രൂക്ഷമായായിരുന്നു ജാക്കിയുടെ പ്രതികരണം. അത് ടോപ്‌ലെസ് ചിത്രങ്ങൾ അല്ലെന്നും മാധ്യമങ്ങളാണ് മറ്റുരീതിയിൽഅതിനെ വളച്ചൊടിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ വിവാദങ്ങൾ എല്ലാം അവസാനിച്ചപ്പോൾ ഇതേ സംഭവത്തിൽ വീണ്ടും വിശദീകരണവുമായി ജാക്കി.

കൃഷ്ണ വളരെ കൂള്‍ ആണ്, സ്‌കൂളില്‍ ബാസ്‌കറ്റ് ബോള്‍ താരം മാത്രമല്ല, കുട്ടികള്‍ക്ക് പരിശീലനം നൽകുന്ന ട്രെയിനര്‌ കൂടിയാണ് കൃഷ്ണ. വളരെ ചെറിയ പ്രായത്തില്‍ തന്നെ കിന്റര്‍ഗാര്‍ഡന്‍ കുട്ടികള്‍ക്ക് ക്ലാസ്സ് എടുക്കുമായിരുന്നു. എല്ലാവരോടും പെരുമാറാന്‍ അറിയുന്ന കുട്ടിയാണ് കൃഷ്ണ.

ഫോട്ടോഗ്രാഫര്‍ ആയ സുഹൃത്തിനൊപ്പം പല തരത്തിലുള്ള ഫോട്ടോ എടുക്കുന്നതില്‍ പരീക്ഷണം മാത്രമാണ് കൃഷ്ണ നടത്തിയത്. അതിനു പുറകില്‍ മറ്റൊരു ഉദ്ദേശവും ഉണ്ടായിരുന്നില്ല. ജാക്കി പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.