Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരാലും തിരിച്ചറിയാതെ ബോളിവുഡ് നടി ക്ലബിൽ

kriti

പുതുവർഷം താരങ്ങളെല്ലാം ആഘോഷമാക്കി മാറ്റി. ചിലർ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം ആഘോഷം പങ്കിട്ടപ്പോൾ മറ്റു ചിലർ പ്രണയിനികൾക്കൊപ്പവും ന്യൂ ഇയർ ആഘോഷിച്ചു. എന്നാൽ ബോളിവുഡ് സുന്ദരി ക്രിതി സനോന്റെ ന്യൂ ഇയർ ആഘോഷം ഇതിൽ നിന്നൊക്കെ വേറിട്ടതായിരുന്നു.

ഡൽഹിയിലെ തിരക്കേറിയ ക്ലബിൽ ആയിരുന്നു ക്രിതിയുടെ ന്യൂ ഇയർ പാർട്ടി. എന്നാൽ ക്രിതി ക്ലബിൽ എത്തിയ വിവരം അവിെടയുള്ള മറ്റാരും അറിഞ്ഞില്ല എന്നതാണ് ഏറ്റവും രസകരമായ കാര്യം. ഇത്ര വലിയൊരു സെലിബ്രിറ്റി ഉണ്ടെന്നറിയാതെ മുഖംമൂടി അണിഞ്ഞെത്തിയ ക്രിതിക്കൊപ്പം അവിടെയുള്ളവരും നൃത്തമാടി.

ക്രിതി തന്റെ സഹോദരിക്കും സുഹൃത്തുക്കൾക്കുമൊപ്പമാണ് ക്ലബിൽ എത്തിയത്. ദിൽവാലേ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ താരമാണ് ക്രിതി. ടൈഗർ ഷറോഫ് നായകനായി എത്തിയ ഹീറോപന്തിയാണ് ആദ്യചിത്രം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.