Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കമാലിന്റെ പരിഹാസത്തിന് കിടിലൻ മറുപടിയുമായി അഭിഷേക്

krk

ബി ടൗണിൽ ട്വിറ്ററിലൂടെ ഏറ്റവുമധികം ട്രോളുകൾ നേരിടുന്ന താരങ്ങളാണ് അഭിഷേക് ബച്ചനും കമാൽ ആർ ഖാനും. ട്രോളാൻ വരുന്നവരെ എന്ത് വിലകൊടുത്തും നേരിടുന്ന ആളാണ് അഭിഷേക്. ഇന്ന് ബോളിവുഡിലെ ഏത് താരത്തെ ട്രോളനും എന്ന് നോക്കിയിരിക്കുകയാണ് കമാൽ ആർ ഖാൻ.

ഇത്തവണ അഭിഷേക് ബച്ചനായിരുന്നു നറുക്ക് വീണത്. ജൂനിയർ ബച്ചന്റെ ഏറ്റവും ഒടുവിലത്തെ ഹിറ്റ് 2007ല്‍ പുറത്തിറങ്ങിയ മണിരത്നം ചിത്രം ഗുരു ആണെന്നായിരുന്നു കെആർകെയുടെ അഭിപ്രായം. ഈ അഭിപ്രായം തെറ്റാണെന്ന് തോന്നുകയാണെങ്കിൽ ആരെങ്കിലും പറയൂ എന്നും കെആർകെ കുറിച്ചു.

ഒന്‍പത് വർഷം കഴിഞ്ഞിട്ടും അഭിഷേകിന് തനിയെ ഒരു ഹിറ്റ് ഉണ്ടാക്കാൻ സാധിച്ചില്ലെന്ന വിമർശനം അഭിഷേകിന് ശരിക്കങ്ങ് കൊണ്ടു. ഉടൻ വന്നു മറുപടിയും. താങ്കൾക്ക് തെറ്റിപ്പോയെന്നും ഗുരു സിനിമയിൽ ഞാൻ മാത്രമല്ല മിഥുൻ ചക്രവർത്തി, ഐശ്വര്യ റായി, വിദ്യ ബാലൻ തുടങ്ങിയ വലിയതാരനിര ഉണ്ടായിരുന്നെന്നും അഭിഷേക് മറുപടികൊടുത്തു.

Your Rating: