Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലിസ ഹെയ്ഡൻ വിവാഹിതയാകുന്നു

lisa-heyden

ബോളിവുഡ് സുന്ദരി ലിസ ഹെയ്ഡൻ‌ വിവാഹിതയാകുന്നു. ദിനോ ലവാനിയാണ് വരന്‍. ഇരുവരും പ്രണയത്തിലായിരുന്നു. നടി തന്നെയാണ് താൻ വിവാഹിതയാകുന്നുവെന്ന വിവരം ട്വിറ്ററിലൂടെ പുറത്ത് വിട്ടത്.

lisa-heyden-1

കാമുകനൊപ്പമുള്ള ഒരു ചുംബന ചിത്രവും നടി പോസ്റ്റ് ചെയ്തു. ദിനോ ലവാനിനൊപ്പം ഗ്രീസിലേക്ക് അവധിക്കാലം ആഘോഷിക്കാന്‍ പോയ ലിസ, യാത്രയിയ്ക്കിടയിലെ ചിത്രങ്ങളാണ് ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്.

വിവാഹത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ബ്രിട്ടീഷ് വ്യവസായിയായ ഗുല്ലു ലവാനിയുടെ മകനാണ് ദിനോ ലവാനിയാണ് വരന്‍. കുറച്ച് നാളുകളായി ഇരുവരും പ്രണയത്തിലായിട്ട്. തമിഴ്നാട് സ്വദേശി വെങ്കട്ടിന്റെയും ഓസ്‌ട്രേലിയന്‍ സ്വദേശി അന്നാ ഹെയ്ഡന്റെയും മകളാണ് ലിസ ഹെയ്ഡണ്‍.

lisa-heyden-2

2010ല്‍ പുറത്തിറങ്ങിയ ഐഷ എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയില്‍ എത്തുന്നത്. തുടര്‍ന്ന് ലസ്‌കല്‍സ്, ക്യൂന്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.