Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാധുരി ദീക്ഷിതിനെ ട്രോളി ഷാരൂഖ് ഖാൻ

madhuri

ഇത്ര പ്രായമേറിയിട്ടും സൗന്ദര്യത്തിൽ മാധുരി ദീക്ഷിത്തിനെ വെല്ലാൻ ബോളിവുഡിൽ മറ്റു നടിമാരില്ല. ഷാരൂഖ് ഖാൻ–മാധുരി ജോഡികൾ ഒന്നിച്ചെത്തിയ സൂപ്പർഹിറ്റ് ചിത്രം ദേവ്ദാസ് റിലീസ് ചെയ്തിട്ട് കഴിഞ്ഞ ദിവസം പതിനാല് വർഷം തികഞ്ഞിരുന്നു.

ഈ അവസരത്തിൽ നടൻ വരുൺ ധവാനൊപ്പം മാധുരി തന്റെ ആദ്യ ഡബ്സ്മാഷ് നടത്താനും തീരുമാനിച്ചു. ദേവ്ദാസിലെ തന്നെ ഏറ്റവും മനോഹരമായ ഡയലോഗ് ആണ് ഡബ്സ്മാഷിനായി ഒരുക്കിയത്. ഈ വിഡിയോ ട്വിറ്ററിലൂടെ മാധുരി ആരാധകർക്കായി പങ്കുവക്കുകയും ചെയ്തു.

എന്നാൽ അതിന് താഴെ ഉഗ്രൻ ട്രോളുമായി ഒരാളെത്തി. ആരെന്നോ? സൂപ്പർതാരം ഷാരൂഖ് ഖാൻ. ദേവ്ദാസിൽ മാധുരി അവതരിപ്പിച്ച കഥാപാത്രമായ ചന്ദ്രു എന്ന് വിളിച്ചായിരുന്നു ഷാരൂഖിന്റെ മറുപടി.

‘ചന്ദ്രു, ഇത് ദവാൻദാസ് ആണ് ദേവ്ദാസ് അല്ല. അത് മാത്രമല്ല ഇയാൾ കള്ളുകുടിക്കില്ല, ആരോഗ്യത്തിൽ അതീവ ശ്രദ്ധാലുവും. പിന്നെ ചന്ദ്രുവിന്റെ ശബ്ദത്തിന് എന്ത് സംഭവിച്ചു’.–ഇങ്ങനെയായിരുന്നു ഷാരൂഖിന്റെ മറുപടി. 

Your Rating: