Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ബിക്കിനി കില്ലര്‍’ ചാള്‍സ് ശോഭരാജിന്‍റെ സിനിമ; ട്രെയിലര്‍

randeep-hooda

കുപ്രസിദ്ധനായ കൊലയാളി ചാള്‍സ് ശോഭരാജിന്‍റെ ജീവിതം പ്രമേയമാകുന്ന മേ ഓര്‍ ചാള്‍സ് എന്ന സിനിമയുടെ ട്രെയിലര്‍‍ പുറത്തിറങ്ങി. ബോളിവുഡ് താരം രണ്‍ദീപ് ഹൂഡയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. പ്രവാള്‍ രാമന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റിച്ച ഛദ്ദയാണ് നായിക.

ആദില്‍ ഹുസൈന്‍, ടിസ്ക ചോപ്ര എന്നിവര്‍ മറ്റുവേഷങ്ങളിലെത്തുന്നു. ലോകം കണ്ട കൊടുംക്രിമിനലുകളിലെ ഗ്ലാമര്‍ താരം...സീരിയല്‍ കില്ലറായിരുന്ന ശോഭരാജ് അറിയപ്പെട്ടിരുന്നത് പല പേരുകളിലായിരുന്നു. അതിലൊരു പ്രധാനപേരാണ് ബിക്കിനി കില്ലര്‍.

'Main Aur Charles' Official Trailer | Randeep Hooda, Richa Chadda

രണ്‍ദീപ് ആണ് ചാള്‍സിന്‍റെ വേഷത്തില്‍ എത്തുന്നത്. ചിത്രം ഒക്ടോബര്‍ 30ന് പുറത്തിറങ്ങും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.