Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരീനയുടെ ആദായനികുതി അക്കൗണ്ട് ഹാക്ക് ചെയ്തു

Kareena Kapoor

ബോളിവുഡ് നടി കരീനാ കപൂറിന്റെ ആദായനികുതി ഇ ഫയലിങ് അക്കൗണ്ട് ഹാക്ക് ചെയ്ത അര്‍ധസൈനികന്‍ അറസ്റ്റില്‍. സൈബര്‍ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കരീനയുടെ മൊബൈൽ നമ്പർ ലഭിക്കുന്നതിന് വേണ്ടിയാണ് അക്കൗണ്ട് ഹാക്ക് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. നടിയുടെ മൊബൈല്‍ നമ്പറിന് വേണ്ടി ഇന്റര്‍നെറ്റില്‍ തിരഞ്ഞ ഇയാള്‍ക്ക് പാന്‍ വിവരങ്ങള്‍ ലഭ്യമായെന്നും അതുപയോഗിച്ചാണ് ഇയാള്‍ ഇഫയലിങ് നടത്തിയതെന്നുമാണ് പോലീസ് വ്യക്താക്കി.

കരീനയുടെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തിട്ടുണ്ടെന്നും അക്കൗണ്ടില്‍ കൃത്രിമം നടത്തിയെന്നും ആരോപിച്ച് കഴിഞ്ഞ വര്‍ഷമായിരുന്നു താരത്തിന്റെ ചാര്‍ട്ടേഡ് അക്കൗണ്ട് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിലായിരുന്നു അറസ്റ്റ്.