Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

22 വര്‍ഷം കൊണ്ട് ഒരു മലയെ കീഴ്പ്പെടുത്തിയ മാഞ്ചി

navasudheen

നവാസുദീന്‍ സിദ്ദിഖിയെ നായകനാക്കി കേതന്‍ മേത്ത ഒരുക്കുന്ന മാഞ്ചി: ദ് മൗണ്ടന്‍ മാന്‍ എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. രാധിക ആപ്തെയാണ് ചിത്രത്തിലെ നായിക.

ദശരഥ് മാഞ്ചി എന്ന ജീവിച്ചിരുന്ന കഥാപാത്രത്തിന്റെ പേരില്‍ ചലച്ചിത്രം ഒരുക്കുന്നത്. ആഗസ്ത് 21ന് പുറത്തിറക്കുന്ന ചിത്രം ഐതിഹാസികമായ ഒരു പ്രണയത്തിന്റ കഥയാണ് പറയുന്നത്. 360 അടി ഉയരമുളള കല്ലും മരവും പാറക്കഷ്ണങ്ങളും നിറഞ്ഞ ഒരു മലയെ കീഴ്‌പ്പെടുത്തിയ ഈ മഹാമനുഷ്യന്‍.

Manjhi - The Mountain Man - Official Trailer

തന്റെ ഭാര്യയുടെ കഷ്ടപ്പാട്‌ കണ്ടാണ്‌ അദ്ദേഹം മലയെ വെട്ടി റോഡിനുളള ശ്രമങ്ങൾ ആരംഭിക്കുന്നത്. തുടർന്നുളള ഭാര്യയുടെ മരണം അദ്ദേഹത്തിന്റെ ലക്ഷ്യത്തിലേയ്ക്ക്‌ കൂടുതൽ കരുത്തുപകർന്നു. അങ്ങനെ ഇരുപത്തിരണ്ടാമത്തെ വർഷം മലയ്ക്കുനടുവിലൂടെ 360 അടി നീളവും 30 അടി വീതിയുമുളള ഒരു റോഡ്‌ തുറന്നു. സമൂഹത്തില്‍നിന്ന് ഒറ്റപ്പെട്ടുകഴിഞ്ഞ തന്റെ ഗ്രാമത്തിന് വേണ്ടിയായിരുന്നു ഇത്.

അദ്ദേഹത്തിന്റെ ജീവിതം പൂര്‍ണമായും സമൂഹത്തിന് സമര്‍പ്പിച്ചിരുന്നു. മഹാമനുഷ്യന്‍ മരണത്തിന് കീഴ്‌പ്പെട്ടുവെങ്കിലും തന്റെ പ്രദേശവാസികള്‍ക്ക് ആഹാരം തേടാനും കുട്ടികള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസത്തിനും ഡോക്ടറുടെ സേവനവുംവരെ അദ്ദേഹത്തിന് നല്‍കാന്‍ കഴിഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.