Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോട്ട് ആയി സണ്ണി; മസ്തിസാദെ ടീസർ

sunny-leone

ബോളിവുഡ് ഹോട്ട് താരവും നീലചിത്ര നായികയുമായ സണ്ണി ലിയോൺ ഇരട്ടവേഷത്തിലെത്തുന്ന മസ്തിസാദെയുടെ ടീസർ പുറത്തിറങ്ങി. മിലാപ്‌ സവേരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇരട്ട സഹോദരികളുടെ വേഷമാവും സണ്ണിക്ക്‌.ചൂടന്‍ രംഗങ്ങളുണ്ടെങ്കിലും അഡൽറ്റ് കോമഡി ചിത്രമായിരിക്കും മസ്തിസാദെ.

Mastizaade Teaser | Sunny Leone, Tusshar Kapoor and Vir Das

ചിത്രത്തില്‍ ലൈലാ ലെലേ, ലില്ലി ലെലേ എന്നി സഹോദരികളെയാണ്‌ സണ്ണി അവതരിപ്പിക്കുക. വിര്‍ ദാസ്‌, തുഷാര്‍ കപൂര്‍ എന്നിവര്‍ സണ്ണിയുടെ ജോഡികളായി സിനിമയിലെത്തും. ചിത്രം അടുത്തവർഷം തിയറ്ററുകളിലെത്തും.

ചിത്രത്തിന് സെന്‍സര്‍ ക്ലിയറന്‍സ് ലഭിക്കാന്‍ ഏറെ നാളത്തെ കാലതാമസം വന്നു. സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരം ചില സീനുകളും ഡയലോഗുകളും എടുത്ത് മാറ്റിയതിന് ശേഷമാണ് ചിത്രത്തിന് ക്ലിയറന്‍സ് ലഭിച്ചത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.