Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രിയങ്ക ചോപ്രയുടെ വാര്‍ത്താ സമ്മേളനം മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്‌കരിച്ചു

priyanka-kottayam-5

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ വാര്‍ത്താ സമ്മേളനം മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്‌കരിച്ചു. നടി നിർമിക്കുന്ന ബോജ്പൂരി ചിത്രമായ ബം ബം ബോല്‍ രഹാ ഹെ കാശിയുടെ പ്രചരണാര്‍ത്ഥം വിളിച്ചു ചേര്‍ത്ത പത്രസമ്മേളനമാണ് മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്‌കരിച്ചത്.

പാട്നയിലാണ് സംഭവം. പ്രിയങ്കയുടെ അംഗരക്ഷകര്‍ മോശമായി പെരുമാറിയതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ പത്രസമ്മേളനം ബഹിഷ്‌കരിക്കുകയായിരുന്നു. പ്രിയങ്കയുടെ അംഗരക്ഷകര്‍ ആക്രമിച്ചെന്നാണ് മാധ്യമപ്രവര്‍ത്തകരുടെ ആരോപണം. മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്‌കരിച്ചതോടെ പ്രിയങ്കയും സ്ഥലം കാലിയാക്കി.