മലയാളത്തില്‍ മാത്രമല്ല റീമേക്ക് ചെയ്ത എല്ലാ ഭാഷകളിലും സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് ദൃശ്യം. ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശം കമല്‍ഹാസന് വലിയ ഹിറ്റ് സമ്മാനിച്ചു. മാത്രമല്ല തിയറ്റര്‍ കളക്ഷനില്‍ നിന്നുമാത്രം ഈ വര്‍ഷം 100 കോടി ക്ലബില്‍ എത്തുന്ന ആദ്യ തമിഴ് ചിത്രമായി പാപനാശം മാറി. വി രവിചന്ദ്രന്‍ നായകനായി എത്തിയ കന്നഡ റീമേക്ക് ദൃശ്യയും വെങ്കിടേഷ് നായകനായി എത്തിയ തെലുങ്ക് റീമേക്കും വലിയ ഹിറ്റായിരുന്നു.
ഇപ്പോള്‍ അജയ് ദേവ്‍ഗണ്‍ നായകനായി റിലീസിന് തയ്യാറായിരിക്കുന്ന ഹിന്ദി റീമേക്കും മികച്ച വിജയം നേടുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. നിഷികാന്ത് കമ്മത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ട്രെയിലറും ആരാധകരില്‍ മികച്ച പ്രതികരണം നേടിയിരുന്നു. റിലീസിനൊരുങ്ങുന്ന ദൃശ്യത്തിന്‍റെ ഹിന്ദി പതിപ്പിന് ആശംസകളുമായി സാക്ഷാല്‍ മോഹന്‍ലാല്‍ എത്തി.
‘എന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന മനോഹരമായ തിരക്കഥയാണ് ദൃശ്യത്തിന്റേത്. അജയ് ദേവ്‍ഗണിനും ടീമിനും വിജയം നേരുന്നു. ഹിന്ദിയിലും ഇത് വലിയ വിജയമാകുമെന്ന് എനിക്ക് ഉറപ്പുണ്ട് . മോഹന്‍ലാല്‍ പറഞ്ഞു.
അജയ് ദേവ്ഗണിനു പുറമേ ശ്രിയാ ശരണ്‍, താബു, രജത് കപൂര്‍, ഇഷിതാ ദത്ത എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ജൂലൈ 31ന് പുറത്തിറങ്ങും.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.