Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധോണിയുടെ സിനിമ; ടീസർ കാണാം

dhoni-film

സിനിമാ പ്രേമികളും ക്രിക്കറ്റ് പ്രേമികളും ഒപ്പം ധോണിയുടെ ആരാധകരും ഒരു പോലെ കാത്തിരിക്കുന്ന എം. എസ് ധോണി – ദി അൺടോൾഡ് സ്റ്റോറിയുടെ ടീസർ എത്തി. സുശാന്ത് സിങ് രജപുത് ആണ് ചിത്രത്തിൽ ധോണിയുടെ വേഷത്തിൽ എത്തുന്നത്.

MS Dhoni The Untold Story -Teaser

റെയിൽവെയിലെ ടിടിഇ (ട്രെയിൻ ടിക്കറ്റ് എക്സാമിനർ) ആയി ജോലി നോക്കിയിരുന്ന ധോണി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി മാറുന്നതാണ് സിനിമയുടെ പ്രമേയം.

നീരജ് പാണ്ഡെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധോണിയുടെ ഭാര്യ സാക്ഷിയായി വേഷമിടുന്നത് കിയാര അദ്വാനിയാണ് വേഷമിടുന്നത്. ധോണിയുടെ അച്ഛന്‍ പാന്‍ സിങായി എത്തുന്നത് അനുപം ഖേറാണ്. സെപ്റ്റംബര്‍ 2ന് ചിത്രം തീയേറ്ററുകളിലെത്തും.