Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീർജ ഭനോട്ട് ആയി സോനം; ട്രെയിലർ കാണാം

neerja-sonam

സോനം കപൂര്‍ എയര്‍ ഹോസ്റ്റസിന്റെ വേഷത്തിലെത്തുന്ന നീർജ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. 1986 ല്‍ ഭീകരര്‍ റാഞ്ചിയ പാന്‍ ആം എന്ന വിമാനത്തിലെ എയര്‍ഹോസ്റ്റസായിരുന്ന നീര്‍ജ ഭനോട്ടിന്റെ ജീവിതകഥയാണ് ചിത്രം പറയുന്നത്. യാത്രക്കാരെ രക്ഷപെടുത്തുന്നതിനിടെയാണ് കൊല്ലപ്പെടുന്നതും.

രാം മധ്വാനിയാണ് ഈ ധീരയുവതിയുടെ കഥ അഭ്രപാളികളിലെത്തിക്കുന്നത്. മരിക്കുമ്പോള്‍ 22 വയസായിരുന്നു നീര്‍ജയുടെ പ്രായം. ഇന്ത്യയിലെ പരമോന്നത ബഹുമതിയായ അശോക ചക്ര ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് നീര്‍ജ.

Neerja | Official Trailer | Sonam Kapoor | Shabana Azmi

അടുത്തവർഷം ഫെബ്രുവരി 19നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ശബാന അസ്മിയാണ് ചിത്രത്തില്‍ സോനത്തിന്റെ അമ്മവേഷത്തിൽ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.