Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആമിർ ഖാൻ ബഹിരാകാശ യാത്രയ്ക്കൊരുങ്ങുന്നു!

aamir-space സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന ഫാൻ മെയ്‍ഡ് പോസ്റ്റർ

ആദ്യമായി ബഹിരാകാശത്ത് എത്തിയ ഇന്ത്യക്കാരൻ രാകേഷ് ശര്‍മ്മയുടെ ജീവിതം വെള്ളിത്തിരയിലേക്ക്. ബോളിവുഡ് പെർഫക്ഷനിസ്റ്റ് ആമിർ ഖാൻ ആണ് രാകേഷ് ശർമ്മയായി എത്തുന്നത്.

കോളേജ്‌ കുമാരനായും മദ്ധ്യവയസ്‌ക്കനായും പോലീസുകാരനായും ഗുസ്‌തിക്കാരനായുമെല്ലാം പ്രേക്ഷകരുടെ കൈയടി നേടിയ ആമിർ പുതിയ വേഷത്തിലും ഞെട്ടിക്കുമെന്ന് തീർച്ച. സിനിമയുടെ പ്രാരംഭചർച്ചകൾ നടന്നുവരുന്നതായാണ് ബിടൗണിൽ നിന്നുള്ള റിപ്പോർട്ട്.

തുടര്‍ച്ചയായി രണ്ടാം തവണയാണ്‌ ഒരു ജീവചരിത്രത്തില്‍ ആമിര്‍ നായകനാകുന്നത്‌. നിലവില്‍ ഹരിയാന ഗുസ്‌തിക്കാരന്‍ മഹാവീര്‍ സിങിന്റെ ജീവിതകഥയായ ദങ്കൽ എന്ന സിനിമയിൽ അഭിനയിച്ചു വരികയാണ്‌ ആമിര്‍.  

Your Rating: