സല്‍മാന്‍ ഈ വിവാഹാലോചനയെങ്കിലും സീരിയസായി എടുക്കണം! ബോളിവുഡിലെ മോസ്റ്റ് എലിജിബിള്‍ ബാച്ച്ലറിന് വിവാഹാഭ്യര്‍ഥനയുമായി ഒരു കടുത്ത ആരാധിക.
'സല്‍മാന്‍, ഞാന്‍ നിങ്ങളെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു' - കുരുന്നു ആരാധികയുടെ ആവശ്യം സോഷ്യല്‍ മീഡിയയില്‍ തരംഗമായി കഴിഞ്ഞു. സല്‍മാന്‍ ഖാന്‍ തന്നെയാണ് മൂന്ന് വയസ്സുകാരിയുടെ വിവാഹാഭ്യര്‍ത്ഥന വീഡിയോ സോഷ്യല്‍ മീഡിയയ്ക്ക് പരിചയപ്പെടുത്തിയത്. ഹൗ സ്വീറ്റ് എന്ന അടുക്കുറിപ്പോടെയാണ് ഈ വിഡിയോ അദ്ദേഹം പോസ്റ്റ് ചെയ്തത്.
വിവാഹമെന്താണെന്ന് അമ്മ ചോദിക്കുമ്പോള്‍ പിറന്നാള്‍ പോലെയല്ലേ കല്യാണം എന്നാണ് നിത്യയെന്ന കൊച്ചുകുട്ടിയുടെ മറുപടി. സല്‍മാന്‍ ഖാന്‍ എനിക്ക് താങ്കളെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ട്. നിങ്ങള്‍ ഈ വിവാഹാഭ്യര്‍ത്ഥന സീരിയസായി തന്നെ എടുക്കണമെന്നുമാണ് നിത്യ എന്ന കൊച്ചു പെണ്‍കുട്ടിയുടെ പറയുന്നത്.
I want to marry SalmanHow sweet :)
Posted by Salman Khan on Tuesday, 25 August 2015
എന്നാല്‍ വയസിന്റെ അകലമോ സല്‍മാന്റെ ഉയരമോ ഒന്നും തന്നെ നിത്യയ്ക്ക് പ്രശ്‌നമില്ലത്രേ. അച്ഛന്‍ ചിലപ്പോള്‍ സമ്മതിച്ചേക്കില്ലെന്നും നിത്യ വീഡിയോയില്‍ പറയുന്നു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.