Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷാരൂഖിന് വേണ്ടി ഷൂ നിർമിച്ച പാക്ക് പൗരൻ അറസ്റ്റിൽ

shahrukh

ഷാരൂഖ് ഖാന് വേണ്ടി ഷൂ നിർമിച്ച പാക്കിസ്ഥാനിലെ ഒരു ചെരുപ്പുകട ഉടമ അറസ്റ്റിലായി. സൂപ്പർതാരത്തിന് വേണ്ടി മാനിന്റെ തോലുകൊണ്ട് നിർമിച്ച ഷൂ നിർമിച്ചതിനാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.പെഷവാറിൽ ഷാരൂഖിന്റെ ഒരു ബന്ധുവാണ് ചെരുപ്പുടമയായ ജഹാംഗിർ ഖാനിനോട് ഒരു ജോഡി ഷൂ േവണമെന്ന് അറിയിച്ച് എത്തിയത്.

ഷാരൂഖിന് അയക്കാനാണ് ഈ ഷൂ എന്നു പറഞ്ഞതും ജഹാംഗിറിന് ഇരട്ടിസന്തോഷം. അങ്ങനെ ഷാരൂഖിന് വേണ്ടി മാൻതോലിൽ ഉണ്ടാക്കിയ പെഷവാരി ഷൂ തന്നെ നിർമിച്ചുകൊടുക്കമാന്ന് ജഹാംഗിർ ഏറ്റു. എന്നാല്‍ ഈ വാർത്ത എങ്ങനെയോ മാധ്യമങ്ങൾ അറിഞ്ഞു. അങ്ങനെ ജഹാംഗിർ മാധ്യമങ്ങളിൽ താരമായി.

ആ വാർത്ത വൈൽഡ്‌ലൈഫ് ഉദ്യോഗസ്ഥരുടെ അടുത്തെത്തിയതോടെ ജഹാംഗിറിനെതിരെ പരാതി സ്വീകരിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ജഹാംഗിറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാനിന്റെ തോലുകൊണ്ടാണ് ഈ ഷൂസ് നിര്‍മിച്ചിരിക്കുന്നതെങ്കിൽ വലിയ തുക നഷ്ടപരിഹാരവും ജയിൽ ശിക്ഷയുമാണ് ജഹാംഗിറിനെ കാത്തിരിക്കുന്നത്. 

Your Rating: