Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാമുകനൊപ്പം ഇലിയാനയുടെ ഫോട്ടോഷൂട്ട്

iliyana

ബോളിവുഡിലെ മറ്റുനടിമാരെ പോലെ പ്രണയം ഒളിച്ച്‌വെക്കുന്ന കൂട്ടത്തിലല്ല ഇലിയാന. ആസ്ട്രേലിയൻ ഫോട്ടോഗ്രാഫർ ആൻഡ്ര്യൂ നീബോണുമായുള്ള പ്രണയം നടി നേരത്തെ തന്നെ തുറന്നുപറഞ്ഞിട്ടുള്ളതാണ്.

ഇലിയാനയുമൊത്ത് നിൽക്കുന്ന ഒരു മനോഹരമായ ചിത്രം ആൻഡ്ര്യൂ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചു. ഒട്ടും നാടകീയതയില്ലാത്ത ചിത്രങ്ങളിൽ ഇല്യാന സുന്ദരിയായിരിക്കുന്നു. തൂവെള്ള വസ്ത്രമണിഞ്ഞ് അലസമായി മുടിയഴിച്ചിട്ട് ആൻഡ്യ്രൂവിന്റെ കൈവപിടിച്ചിരിക്കുന്നു ഫോട്ടോയിൽ. മൊണോക്കോയിൽ അവധിക്കാലം ചെലവിടുന്നതിനിടെ പകർത്തിയ ചിത്രങ്ങളാണിത്.

2014ലായിരുന്നു ഇരുവരും പ്രണയത്തിലായത്. ആൻഡ്ര്യൂ തന്റെ ട്വിറ്ററിലൂടെയാണ് പ്രണയവിവരം അറിയിച്ചത്. ഹാപ്പി എൻഡിങ് എന്ന ചിത്രത്തിൽ ആൻഡ്ര്യൂ അതിഥി താരമായി എത്തിയിരുന്നു.  

Your Rating: