Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമിതാഭിന്റെ ക്രൈം ത്രില്ലർ; പിങ്ക് ട്രെയിലർ കാണാം

pink-trailer

അമിതാഭ് ബച്ചനെ നായകനാക്കി ബംഗാളി സംവിധായകനായ അനിരുദ്ധ റോയ് ചൗദരി ഒരുക്കുന്ന ചിത്രം പിങ്കിന്റെ ട്രെയിലർ പുറത്തിറങ്ങി. ക്രൈം ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ തപ്സി പന്നുവാണ് നായിക.

PINK | Official Trailer | Amitabh Bachchan | Shoojit Sircar | Taapsee Pannu

അഭിഭാഷകന്റെ വേഷത്തിലാണ് അമിതാഭ് എത്തുക. ഡൽഹിയിലെ ഒരു സംഭവത്തിൽ ദൃക്സാക്ഷികളാകേണ്ടി വന്ന മൂന്നുപെൺകുട്ടികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണ് ചിത്രം പറയുന്നത്. കോടതി വിസ്താരത്തിലൂടെയാണ് സിനിമ മുന്നോട്ട് പോകുക.

കീര്‍ത്തി കുല്‍ഹാരി,ആന്‍ഡ്രിയ ടാറിങ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സെപ്തംബര്‍ 16 ന് പിങ്ക് പ്രദര്‍ശനത്തിനെത്തും.