Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടൈം മാസികയുടെ കവര്‍പേജില്‍ പ്രിയങ്ക ചോപ്ര

priyanka-time

ടൈം മാസികയുടെ ഈ വര്‍ഷത്തെ ലോകത്ത് ഏറ്റവും സ്വാധീനം ചെലുത്തിയ നൂറ് വ്യക്തിത്വങ്ങളിൽ ഒരാളായി ബോളിവുഡ് നടി പ്രിയങ്ക ചോപ്രയെ തിരഞ്ഞെടുത്തു. അന്താരാഷ്ട്രതലത്തിൽ പ്രിയങ്കയെ തേടിയെത്തിയ അംഗീകാരങ്ങളാണ് ടൈം മാസികയുടെ ശ്രദ്ധപിടിച്ചുപറ്റാൻ കാരണമായത്.

കഴിഞ്ഞ തവണത്തെ ഓസ്കർ നിശയിലും പ്രിയങ്ക ചോപ്ര പങ്കെടുത്തിരുന്നു. കൂടാതെ പ്രിയങ്കയുടെ ഹോളിവുഡ് അരങ്ങേറ്റമായ ക്വാൻഡിക്കോയും സൂപ്പർഹിറ്റാണ്. ബോളിവുഡ് നടിമാരിൽ ഐശ്വര്യാ റായി ബച്ചന്‍, പര്‍വീണ്‍ ബാബി എന്നിവരായിരുന്നു ടൈമിലെ മുഖച്ചിത്രത്തില്‍ മുമ്പ് ഇടം നേടിയവര്‍. 1976 ജൂലൈയിലാണ് പര്‍വീണ്‍ ബേബിയുടെ ചിത്രം മാസികയുടെ കവര്‍പേജില്‍ വന്നത്. 2003ലാണ് ഐശ്വര്യയുടെ ചിത്രം ടൈം കവര്‍പേജില്‍ വന്നത്.

ഓസ്കർ ജേതാവ് ലിയനാർ‍ഡോ ഡികാപ്രിയോ, ഫേസ്ബുക്ക് സി.ഇ.ഒ സുക്കർബെർഗും അദ്ദേഹത്തിന്റെ ഭാര്യയും, റാപ്പറും ഗായികയുമായ നിക്കി മിനാജ് എന്നിവരാണ് പ്രിയങ്കയ്ക്കൊപ്പമുള്ള മറ്റുപ്രമുഖർ.

Your Rating: