Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതിൽ ആരാണ് യഥാർഥ പ്രിയങ്ക ചോപ്ര ?

priyanka-dupe പ്രിയങ്ക ചോപ്ര, നവപ്രീത്

ഉമ്മൻചാണ്ടിയുടെയും ദുൽഖർ സൽമാന്റെയും അപരന്മാരെ ഈ അടുത്ത ഇടയ്ക്ക് സൈബർ ലോകത്തിലൂടെ കണ്ടെത്തിയിരുന്നു. ഇപ്പോൾ പ്രിയങ്ക ചോപ്രയുടെ അപരയ്ക്കു പിന്നാലെയാണ് ബിടൗൺ. വാൻകോവറിലുള്ള നവപ്രീത് ഭംഗയാണ് പ്രിയങ്കയുടെ അപര. 21 വയസ്സുകാരിയായ ഫിറ്റ്നസ് വ്ലോഗറാണ് നവപ്രീത്.

priyanka-dupe1 നവപ്രീത്

പ്രിയങ്ക ചോപ്രയുമായി അപാരമായ സാമ്യമാണ് നവപ്രീതിനുള്ളത്. ഇൻസ്റ്റാഗ്രാമിലൂടെ നവപ്രീത് പുറത്തുവിട്ട ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്.

priyanka-dupe2 നവപ്രീത്.

ജീവിതത്തിലും പ്രിയങ്കയുടെ പാത പിന്തുടരാനാണ് ഈ പെൺകുട്ടി ആഗ്രഹിക്കുന്നത്. പ്രിയങ്കയുടെ കടുത്ത ആരാധിക കൂടിയായ നവപ്രീത് പ്രിയങ്ക അഭിനയിച്ച സിനിമയിലെ പല കഥാപാത്രങ്ങളുടെ വേഷവിധാനത്തിലും എത്തിയിട്ടുണ്ട്. പ്രിയങ്കയുടെ ബാജിറാവു മസ്താനിയിലെ വേഷത്തിൽ എത്തിയ നവപ്രീതിന്റെ ചിത്രമാണ് കൂട്ടത്തിൽ ഏറ്റവും ഹിറ്റ്.  

Your Rating: