Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുഞ്ഞിനു ജന്മം നല്‍കാനല്ലാതെ തനിക്ക് പുരുഷന്റെ ആവശ്യമില്ല: പ്രിയങ്ക

priyanka

വിവാഹസങ്കൽപ്പത്തെക്കുറിച്ചുള്ള നടി പ്രിയങ്ക ചോപ്രയുടെ അഭിപ്രായം കേട്ടാൽ ആരുമൊന്ന് ഞെട്ടും പ്രത്യേകിച്ച് പുരുഷന്മാർ. കുഞ്ഞിനു ജന്മം നല്‍കാനല്ലാതെ മറ്റൊരു കാര്യത്തിനും തനിക്ക് പുരുഷന്റെ ആവശ്യമില്ലെന്നാണ് പ്രിയങ്ക പറയുന്നത്.

ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിൽ വ്യക്തിജീവിതത്തെക്കുറിച്ചും പ്രണയബന്ധങ്ങളെക്കുറിച്ചും സംസാരിക്കുന്നതിനിടെയാണ് പ്രിയങ്കയുടെ ഈ അഭിപ്രായപ്രകടനം. വ്യക്തി ജീവിതത്തിൽ പൂർണ സ്വകാര്യത ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് താനെന്നും തന്നെ സംബന്ധിച്ച് വിവാഹം എന്നത് കുഞ്ഞുങ്ങളെ സൃഷ്ടിക്കാനുള്ള ഏക ഉപാധി ആണെന്നും ജീവിതത്തിൽ മറ്റു എന്ത് കാര്യം ചെയ്യാനും പുരുഷന്റെ സാന്നിധ്യം ആവിശ്യമില്ലെന്നും ആയിരുന്നു താരത്തിന്റെ മറുപടി.

പുരുഷനെ സഹിക്കാന്‍ പ്രയാസമാണെന്നും താരം പറയുകയുണ്ടായി. കല്യാണം കഴിച്ച് ജീവിതകാലം മുഴുവൻ ആ ആണിന്റെ കൂടെ ജീവിക്കാനാകുമെന്ന് തോന്നുന്നില്ല. അനിശ്ചിത കാലത്തേക്ക് ഒരാളെ സഹിക്കാനും കഴിയില്ല. ഭര്‍ത്താവ് ദേഷ്യപ്പെടുകയാണെങ്കില്‍ തിരിച്ചും ദേഷ്യപ്പെടേണ്ടിവരുമെന്നും പ്രിയങ്ക പറഞ്ഞു.

ഒരു വജ്രം വേണമെന്നു തോന്നിയാല്‍ സ്വന്തമായി വാങ്ങാനാണിഷ്ടം. അതിനുവേണ്ടി ഭര്‍ത്താവിനെ ആശ്രയിക്കേണ്ട കാര്യമില്ല. തനിക്കൊരു നല്ല സുഹൃത്തിനെയാണ് വേണ്ടതെന്നും പ്രിയങ്ക പറയുന്നു.

പ്രണയബന്ധങ്ങള്‍ തകരുമ്പോഴുള്ള ഹൃദയവേദനയെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രിയങ്കയുടെ അഭിപ്രായം ഇതായിരുന്നു: ‘ ആരെങ്കിലുമൊരാള്‍ മോശമായി പെരുമാറുമ്പോള്‍ അയാളുമായി ചിലപ്പോള്‍ അകലേണ്ടി വരും. അയാളോടും മോശമായി പെരുമാറേണ്ടി വരും. പിന്നീട് അതോര്‍ത്ത് വിഷമിക്കാതെ മറ്റു ചെറിയ കാര്യങ്ങളില്‍ ശ്രദ്ധനല്‍കാം, ഞാനാണെങ്കില്‍ ഉറങ്ങും, നല്ല പുസ്തകങ്ങള്‍ വായിക്കും, സുഹൃത്തുക്കളുമായി സമയം ചിലവഴിക്കും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.