Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രിയങ്ക ചോപ്ര ‘സെക്സിയസ്റ്റ് ഏഷ്യൻ വുമൺ’

priyanka

പ്രിയങ്ക ചോപ്രയുടെ തലയ്ക്കു മുകളിൽ ഭാഗ്യത്തിന്റെ സൂര്യൻ കത്തിനിൽപ്പാണ്. മൂന്നാം തവണയും ‘സെക്സിയസ്റ്റ് ഏഷ്യൻ വുമൺ’ പട്ടം! ഏറ്റവും കൂടുതൽ ലൈംഗികാകർഷണമുള്ള ഏഷ്യൻ സുന്ദരിയെ കണ്ടെത്താൻ ലണ്ടനിലെ ഈസ്റ്റേൺ ഐ പത്രം സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ ആഗോള വോട്ടെടുപ്പിലാണ് ബോളിവുഡ് താരം ഒന്നാം സ്ഥാനം നിലനിർത്തിയത്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി ബോളിവുഡ് എന്നാൽ പ്രിയങ്ക ചോപ്ര എന്ന സ്ഥിതി. കഴിഞ്ഞ വർഷം ‘മേരി കോം’ സിനിമയുടെ വിജയം ആഘോഷിച്ചു തീരുംമുൻപേ അടുത്ത സിനിമ ‘ദി‍ൽ ധട്കനെ ദോ’ വമ്പൻ ഹിറ്റ്. യുഎസ് ടെലിവിഷൻ ത്രില്ലർ പരമ്പര ക്വാന്റികോയിലെ രഹസ്യാന്വേഷണ ഏജൻസി ട്രെയ്നിയുടെ വേഷം പ്രിയങ്കയെ യുഎസിന്റെ പ്രിയങ്കരിയാക്കിക്കഴിഞ്ഞു.

ടെലിവിഷൻ താരങ്ങളായ സനയ ഇറാനിയും ദ്രഷ്ടി ധാമിയുമാണ് ‘സെക്സിയസ്റ്റ് ഏഷ്യൻ വുമൺ’ വോട്ടെടുപ്പിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ബോളിവുഡ് താരം ദീപിക പദുകോ‍ണിനു നാലാം സ്ഥാനവും കത്രീന കൈഫിന് അ‍ഞ്ചാം സ്ഥാനവുമാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.