Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സണ്ണി ലിയോണ്‍ ഇന്ത്യ വിടുക; പ്രതിഷേധം ശക്തമാകുന്നു

sunny-leone

ബോളിവുഡ് താരം സണ്ണി ലിയോൺ ഇന്ത്യ വിടണമെന്നാവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തിറിൽ പ്രതിഷേധം. രാജ്യത്ത് അശ്ലീലം വ്യാപിപ്പിക്കാനാണ് നടി ശ്രമിക്കുന്നതെന്നും പ്രതിഷേധക്കാർ ആരോപിച്ചു. സണ്ണി ലിയോൺ ഇന്ത്യവിടുക, രാജ്യത്ത് അശ്ലീലം വ്യാപിപിക്കരുത് എന്നെഴുതിയ ബാനറുകൾ ഉയർത്തിക്കാട്ടിയാണ് പ്രതിഷേധം.

സണ്ണി ലിയോണ്‍ അഭിനയിച്ച ഗർഭനിരോധന ഉറയുടെ പരസ്യം രാജ്യത്ത് ബലാത്സംഗത്തെ പ്രോത്സാഹിപ്പിക്കുമെന്ന് സിപിഐ നേതാവ് അതുൽ അൻജാൻ ആരോപിച്ചിരുന്നു. അവസാനം സണ്ണി ലിയോണ്‍ തന്നെ ഒരു കിടിലന്‍ മറുപടിയുമായി രംഗത്തെത്തി. ‘ എന്നെപ്പറ്റി പറഞ്ഞ് നിങ്ങളുടെ സമയവും ഊര്‍ജവും നഷ്ടപ്പെടുത്തുന്നതില്‍ സങ്കടമുണ്ട്. ദയവുചെയ്ത് ഇതിന് പകരം പാവങ്ങളെ സഹായിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കൂ. ഇത് വളരെ നാണക്കേട് ആണ്. സണ്ണി ട്വീറ്റ് ചെയ്തു.

ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെ ബോളിവുഡിലേക്കു ചുവടുവച്ച മുപ്പത്തിനാലുകാരിയായ സണ്ണി ലിയോൺ മുൻനീലചിത്ര നായികയായിരുന്നു. 2012ൽ ജിസം 2 എന്ന സിനിമയിലൂടെയാണ് സണ്ണിയുടെ ബോളിവുഡ് അരങ്ങേറ്റം. 2014 ഡിസംബറിലാണ് സണ്ണി അഭിനയിച്ച ഗർഭനിരോധന ഉറയുടെ പരസ്യം പുറത്തിറങ്ങുന്നത്. ഏക് പഹേലി ലീലാ, കുച്ച് കുച്ച് ലോച്ചാ ഹേ എന്നിവയാണ് സണ്ണി ഇൗ വര്‍ഷം അഭിനയിച്ച ചിത്രങ്ങൾ.