പ്രിയങ്കാ ചോപ്രയുടെ ആദ്യ അന്താരാഷ്ട്ര ടെലിവിഷന്‍ സീരിസ് ക്വാന്‍ഡിക്കോയുടെ രണ്ടാം സീസൺ വരുന്നു. പ്രിയങ്ക അവതരിപ്പിക്കുന്ന കഥാപാത്രമായ അലെക്സ് പാരിഷ് എഫ്ബിഐയിൽ നിന്നും സിഐഎയിൽ ചേരുന്നിടത്താണ് കഥ ആരംഭിക്കുന്നത്. സീസൺ 2 ടീസർ പ്രിയങ്ക ട്വിറ്ററിലൂടെ പ്രേക്ഷകർക്കായി പങ്കുവച്ചു.
ആദ്യ ഭാഗത്തിൽ എഫ്ബിഐ ട്രെയിനി ആയാണ് പ്രിയങ്ക എത്തുന്നത്. ത്രില്ലര്‍ സ്വഭാവമാണ് ക്വാന്‍ഡിക്കോയ്ക്ക്. എബിസി നെറ്റുവര്‍ക്ക് ചാനലാണ് ഈ ടിവി സീരിസ് സംപ്രേഷണം ചെയ്യുന്നത്.