വിവാദ ആള്‍ദൈവം രാധേ മാ ബിഗ് ബോസ് ഷോയിലേക്ക്. ബിഗ് ബോസിന്റെ 9-ാം സീസണില്‍ പങ്കെടുക്കുന്ന താരങ്ങളുടെ പേരുകള്‍ ഓണ്‍ലൈനില്‍ പുറത്തായി കഴിഞ്ഞു. സെലിബ്രിറ്റികള്‍ക്ക് പുറമെ ഇത്തവണ അപ്രതീക്ഷിത അതിഥിയായി രാധേ മായും ഷോയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വേശ്യവൃത്തിക്ക് അറസ്റ്റിലായ തെന്നിന്ത്യന്‍ താരം ശ്വേത പ്രസാദ് ബസു, റിയാലിറ്റി ഷോ താരം സനാ സയീദ്, ബിസിനസ്മാന് രാഹുല്‍ യാദവ്, രശ്മി ദേശായി, ആശ നെഗി എന്നിവരുടെ പേരുകളാണ് പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗികസ്ഥിരീകരണം ഇതുവരെയും ഉണ്ടായിട്ടില്ല.