Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകളുടെ ആത്മഹത്യയ്ക്ക് പിന്നിൽ കാമുകനാണെന്ന് നടിയുടെ അമ്മ

pratysha-rahul രാഹുൽ സിങിനൊപ്പം പ്രത്യുഷ

സീരിയൽ നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം വഴിത്തിരിവിൽ. കേസുമായി ബന്ധപ്പെട്ട് നടിയുടെ കാമുകന്‍ രാഹുല്‍ രാജ് സിങിനെ മുംബൈ പൊലീസ് അറസ്റ്റു ചെയ്തു.

രാഹുൽ‌ രാജുമായുള്ള പ്രശ്നങ്ങളാണ് നടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന സംശയത്തിലാണ് പൊലീസ്. ഇദ്ദേഹത്തെ പൊലീസ് ചോദ്യം ചെയ്യുകയാണ്. രാഹുലിനെ ചോദ്യം ചെയ്ത ശേഷം പൊലീസ് വിട്ടയച്ചു. രാഹുൽ രാജിനെതിരെ ആരോപണവുമായി പ്രത്യുഷയുടെ അമ്മ സോമ ബാനർജി നേരത്തെ രംഗത്തെത്തിയിരുന്നു. അതുപോലെ മുന്‍ കാമുകന്‍ മകരന്ദ് മല്‍ഹോത്ര എന്ന വ്യവസായിയുമായി പ്രത്യുഷയ്ക്കുള്ള പ്രശ്‌നങ്ങളെക്കുറിച്ചും പൊലീസ് അന്വേഷിച്ചുവരികയാണ്. പ്രത്യുഷ ആത്മഹത്യ ചെയ്യില്ലെന്ന നിലപാടിലാണ് നടിയുടെ സുഹൃത്തുക്കളും.

രാഹുൽ രാജിലേക്കു തന്നെയാണ് പൊലീസിന്റെ സംശയം ആദ്യമേയെത്തിയത്. പ്രത്യൂക്ഷയുടെ അമ്മയും രാഹുലിനെതിരെ ശക്തമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. കഴിഞ്ഞ ജനുവരിയില്‍ പ്രത്യുഷയെ തന്റെ കൂടെ മാലാദിലേക്ക് കൊണ്ടുപോകുകയാണെന്ന് രാഹുൽ പറഞ്ഞിരുന്നു. തന്നോട് നാട്ടിലേക്ക് പോകാനും രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രണ്ടാഴ്ച മുമ്പ് പ്രത്യൂഷ അച്ഛനെ വിളിച്ച് പറഞ്ഞത് താൻ പ്രതിസന്ധിയിലാണെന്നാണ്. തന്നോടും പ്രത്യുഷ ഇതുതന്നെ ആവർത്തിച്ചു. ഇരുവരും തമ്മിൽ നിരന്തരം പ്രശ്നങ്ങളായിരുന്നുവെന്നും മാതാവ് പറഞ്ഞു. പ്രത്യൂക്ഷയെ രാഹുൽ ശാരീരികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് നടിയുടെ സുഹൃത്തുക്കളുടെയും പക്ഷം.

ഒരു സ്‌മൈലി ചിഹ്നത്തോടെ 'മരണത്തിന് ശേഷവും നിന്നില്‍ നിന്നും ഞാന്‍ മുഖം തിരിക്കില്ല' എന്നിങ്ങനെയാണ് പ്രത്യുഷ തന്റെ അവസാനത്തെ വാട്സ് ആപ്പ് സ്റ്റാറ്റസായി കുറിച്ചത്. മരണത്തിന്റെ സൂചന നൽകിക്കൊണ്ട് വെള്ളിയാഴ്ചയാണ് താരം ഇങ്ങനെ എഴുതിയത്. വാക്കുകളാണ് അവസാനത്തെ വാട്‌സ്ആപ്പ് സ്റ്റാറ്റസായി പ്രത്യുഷ ബാനര്‍ജി എഴുതിവെച്ചിരുന്നത്. രാവിലെ മുംബൈയിലെ വീടിനുള്ളില്‍ ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ നടിയെ കോകിലാ ബെന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു.ബാലിക വധു എന്ന ടെലിവിഷന്‍ പരമ്പരയിലെ ആനന്ദിയെന്ന കഥാപാത്രത്തിലൂടെയാണ് ഈ യുവനടി ശ്രദ്ധ നേടിയത്. ഒരുപാട് പ്രേക്ഷകരുള്ള നിരവധി ടെലിവിഷൻ പരിപാടികളിലും പ്രത്യുഷ സ്ഥിരം സാന്നിധ്യമായിരുന്നു.

Your Rating: