രജനീകാന്ത് ആരാധകരെ ചവറുകളെന്ന് വിശേഷിപ്പിച്ച് ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. തന്റെ ഒരു ട്വീറ്റിനോടുള്ള രജനിയുടെ ആരാധകരുടെ പ്രതികരണമാണ് രാംഗോപാൽ വർമ്മയെ ചൊടിപ്പിച്ചത്. കഴിഞ്ഞ ദിവസം എന്തിരന്‍ 2വിന്റെ സെറ്റിൽവച്ച് രജനീകാന്തിനൊപ്പം നില്‍ക്കുന്ന ചിത്രം ആമി ജാക്‌സണ്‍ ട്വീറ്റ് ചെയ്തിരുന്നു. ഈ ചിത്രം തന്റെ അക്കൗണ്ടില്‍ ഷെയര്‍ ചെയ്ത് കൊണ്ട് രാം ഗോപാല്‍ വര്‍മ്മ നടത്തിയ ചില പരാമര്‍ശങ്ങളാണ് രജനിയെ ചൊടിപ്പിച്ചത്.
താരപദവിക്ക് സൗന്ദര്യം നിര്‍ണായകമല്ലെന്ന് തെളിയിച്ച താരം. സിക്‌സ് പാക്കില്ലാത്ത, ഉയരമില്ലാത്ത രണ്ട് ഡാന്‍സ് സ്റ്റെപ്പുകള്‍ മാത്രം അറിയാവുന്ന മനുഷ്യന്‍. ലോകത്തൊരിടത്തും ഈ ലുക്കുള്ള ഒരാള്‍ക്ക് സൂപ്പര്‍സ്റ്റാറാകാന്‍ സാധിക്കില്ല. ഇദ്ദേഹം ഇതിനായി എന്താണ് ദൈവത്തിന് നല്‍കിയത്, ദൈവം എന്താണ് നൽകിയത്. പ്രേക്ഷകര്‍ക്ക് സിനിമയില്‍ എന്താണ് ഇഷ്ടപ്പെടുന്നത് എന്ന് നിശ്ചയിക്കാന്‍ കഴിയില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് രജനീസാര്‍, രജനീ പ്രതിഭാസം എന്താണെന്ന് വിശദീകരിക്കാന്‍ ലോകത്തെ ഏറ്റവും വലിയ മന:ശാസ്ത്രജ്ഞര്‍ക്ക് പോലും സാധിക്കില്ല, തുടങ്ങിയ പരാമര്‍ശങ്ങളാണ് രാം ഗോപാല്‍ വര്‍മ്മ ട്വിറ്ററില്‍ നടത്തിയത്.
ഈ ട്വീറ്റുകള്‍ കണ്ടതും ആർജിവിക്കെതിരെ രൂക്ഷവിമർശനവുമായി ആരാധകർ രംഗത്തെത്തി. ചിലർ അദ്ദേഹത്തെ ചീത്തവിളിച്ചു. എന്നാൽ താൻ രജനീകാന്തിനെ താന്‍ പ്രശംസിക്കുകയായിരുന്നുവെന്നും ചവറുകളായ ഫാന്‍സിന് അത് മനസ്സിലായില്ലെന്നുമാണ് ആര്‍ജിവി.