Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഒരുനാൾ ഞാനും സണ്ണിയെപ്പോലെ വളരും പോണാകും': രാഖി

rakhi-sunny രാഖി സാവന്ത്, സണ്ണി ലിയോൺ

സണ്ണി ലിയോണ്‍ എന്ന പോൺ താരത്തിന്റെ ബോളിവുഡിലേക്കുള്ള കടന്നുവരവ് ഒട്ടും ഇഷ്ടപ്പെടാത്ത താരമാണ് രാഖി സാവന്ത്. നേരത്തെ തന്നെ സണ്ണിക്കെതിരെ വിമർശനം നടത്തിയിട്ടുള്ള രാഖിക്ക് ഇപ്പോൾ അരിശം വരാനുള്ള കാരണം ആമിർ ഖാന്റെ പ്രസ്താവനയാണ്. തനിക്ക് സണ്ണി ലിയോണിനൊപ്പം അഭിനയിക്കാൻ സന്തോഷമേയുള്ളൂവെന്ന ആമിറിന്റെ പ്രസ്താവനക്കെതിരെ വിമർശനം ഉന്നയിച്ചിരിക്കുകയാണ് രാഖി സാവന്ത്.

പരിഹാസ രൂപേണയായിരുന്നു രാഖിയുടെ പ്രസ്താവന. 'ഒരു സന്തോഷ വാർത്ത ഞാൻ നിങ്ങളെ അറിയിക്കാൻ പോകുകയാണ്. രാഖി ഉടൻ തന്നെ ഒരു പോൺ സ്റ്റാർ ആകാൻ പോകുകയാണ്. ഞാനും പോൺ സിനിമയിൽ അഭിനയിക്കാൻ പോകുകയാണ്' - ഇങ്ങനെയാണ് രാഖി പ്രതികരിച്ചത്.

സണ്ണി ലിയോൺ ഇന്ത്യ വിട്ട് പോകണമെന്ന് രാഖി സാവന്ത് ഒരു വീഡിയോയിലൂടെ പരസ്യമായി പ്രഖ്യാപിച്ചത് വിവാദമായിരുന്നു. സണ്ണിക്കെതിരേ രാഖി ഭീഷണിയും മുഴക്കിയിരുന്നു. സണ്ണി ലിയോൺ കാരണമാണ് ഇപ്പോൾ തനിക്ക് ഗ്ലാമർ വസ്ത്രങ്ങൾ ധരിക്കേണ്ടി വന്നതെന്നും രാഖി നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. സ്വന്തം നാട്ടില്‍പോയി എന്തുവേണമെങ്കിലും ചെയ്തോളുവെന്നും. സണ്ണിയ്ക്കെതിരെ ആളുകള്‍ കുറ്റം പറയുന്നതില്‍ കാര്യമുണ്ടെന്നും രാഖി പറഞ്ഞത് ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.