Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വസ്ത്രത്തിലും വിവാദവുമായി രാഖി സാവന്ത്

rakhi

വിവാദങ്ങൾ സൃഷ്ടിക്കാൻ ഒരുമടിയുമില്ലാത്ത നടിയാണ് രാഖി സാവന്ത്. സ്വന്തം പബ്ലിസിറ്റിക്ക് വേണ്ടി ഏതറ്റം വരെയും പോകാൻ നടി തയ്യാർ. അതിനായി ഇത്തവണ നടി തിരഞ്ഞെടുത്തത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ.

നടി ധരിച്ച വസ്ത്രത്തിൽ മോദിയുടെ ചിത്രം ആലേഖനം ചെയ്താണ് ശ്രദ്ധനേടിയത്. ഇന്ത്യന്‍ അമേരിക്കന്‍ ഫെഡറേഷന്‍ സംഘടിപ്പിച്ച 70ാംമത് ഇന്ത്യന്‍ സ്വാതന്ത്ര്യദിന പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് ഈ വസ്ത്രം ധരിച്ചത്.

ചിത്രം ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലും നടി പോസ്റ്റ് ചെയ്തു. ഇതോടെ താരത്തിനെതിരെ വിമർശനവുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. 

Your Rating: