ബോളിവുഡ് ഹോട്ട് കപ്പിൾസ് രൺബീറിനെയും കത്രീനയെയും പിരിക്കാൻ ആർക്കാണ് ഇത്രയും ആവേശം. കുറച്ച് ദിവസം മുൻപ് രണ്ടു പേരും പിരിയുന്നതായി വന്ന വാർത്തകൾ എല്ലാവരും ആഘോഷമാക്കുകയായിരുന്നു. എന്നാൽ ഇപ്പോഴിതാ രണ്ടുപേരും ഒരുമിച്ച് ക്രിസ്മസ് ആഘോഷിക്കുന്ന ഫോട്ടോകൾ പോസ്റ്റുചെയ്ത് ആരാധകർ ആഘോഷിക്കുകകയാണ്.
ഇരുവരും തമ്മിൽ യാതൊരുവിധ പ്രശ്നങ്ങളുമില്ല. ഇപ്പോഴും ഒരുമിച്ച് തന്നെയാണുള്ളത്. മാത്രമല്ല ഇരുകുടുംബങ്ങളും പരമ്പരാഗത രീതിയിൽ ക്രിസ്മസ് ആഘോഷിക്കുന്ന ഫോട്ടോകളും പോസ്റ്റ് ചെയ്തിട്ടുണ്ട്. തന്റെ ലണ്ടൻ സന്ദർശനം ഒഴിവാക്കിയാണ് കത്രീന രൺബീറിനും കുടുംബത്തിനുമൊപ്പം ആഘോഷത്തിൽ പങ്കുചേർന്നത്. രൺബീർ കപൂറിന്റെ ഫാൻക്ലബ് ആണ് ഇരുവരുടെയും ക്രിസ്മസ് ആഘോഷത്തിന്റെ ഫോട്ടോകൾ പങ്കുവച്ചിരിക്കുന്നത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.