Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സണ്ണി ഇനി തുണിഉടുത്ത് അഭിനയിക്കണം: രാഖി സാവന്ത്

sunny-rakhi

സണ്ണി ലിയോണിനെതിരെ വീണ്ടും രാഖി സാവന്ത് രംഗത്ത്. സണ്ണി ലിയോണിനെ എത്രയും പെട്ടന്ന് ഇന്ത്യയില്‍ നിന്ന് പുറത്താക്കണമെന്നാണ് രാഖി പറയുന്നത്.

രണ്ടു രീതിയിലും ആ നടി ആളുകളെ ചീത്തയാക്കുകയാണ്. ഒരുവശത്ത് മോശം പരസ്യങ്ങളില്‍ അഭിനയിച്ച് ആളുകളെ വഴിതെറ്റിക്കുന്നു, സിനിമയിലാണെങ്കില്‍ ചൂടന്‍ ഗാനങ്ങളില്‍ അഭിനയിച്ച് ആളുകളുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. രാഖി പറഞ്ഞു.

എന്നാല്‍ ഒരുകാര്യം സണ്ണി ചെയ്യുകയാണെങ്കില്‍ ഇന്ത്യയില്‍ തുടരാമെന്ന് രാഖി ഉറപ്പുതരുന്നു. ഇനിയുള്ള സിനിമകളില്‍ എങ്കിലും ശരീരം മുഴുവന്‍ വസ്ത്രമണിഞ്ഞ് അഭിനയിക്കണം. അതിന് സണ്ണി തയാറാകുകയാണെങ്കില്‍ രാഖിക്ക് ഒരു കുഴപ്പവുമില്ല.

നേരത്തെ സണ്ണി ലിയോൺ ഇന്ത്യ വിടണമെന്നാവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തിറിൽ പ്രതിഷേധം. സംഘടിപ്പിച്ചിരുന്നു. രാജ്യത്ത് അശ്ലീലം വ്യാപിപ്പിക്കാനാണ് നടി ശ്രമിക്കുന്നതെന്നും പ്രതിഷേധക്കാർ ആരോപിച്ചു. സണ്ണി ലിയോൺ ഇന്ത്യവിടുക, രാജ്യത്ത് അശ്ലീലം വ്യാപിപിക്കരുത് എന്നെഴുതിയ ബാനറുകൾ ഉയർത്തിക്കാട്ടിയായിയിരുന്നു പ്രതിഷേധം.

സണ്ണി ലിയോണ്‍ അഭിനയിച്ച ഗർഭനിരോധന ഉറയുടെ പരസ്യം രാജ്യത്ത് ബലാത്സംഗത്തെ പ്രോത്സാഹിപ്പിക്കുമെന്ന് സിപിഐ നേതാവ് അതുൽ അൻജാൻ ആരോപിച്ചിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.