Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാഹുബലിയെ വെല്ലാൻ രാമു; വരുന്നത് 340 കോടിയുടെ സിനിമ

nuclear-ramu

ബ്രഹ്മാണ്ഡ സിനിമയുമായി സംവിധായകൻ രാം ഗോപാല്‍ വർമ. രാജ്യാന്തരനിലവാരത്തിൽ ഒരുക്കുന്ന സിനിമയ്ക്ക് 340 കോടിയാണ് മുടക്കുന്നതെന്ന് രാമു അറിയിച്ചു. ന്യൂക്ലിയർ എന്നാണ് ചിത്രത്തിന്റെ പേര്.

അമേരിക്ക, ചൈന, റഷ്യ, യെമെൻ, ഇന്ത്യ എന്നിവിടങ്ങൾ ലൊക്കേഷനാകുന്ന സിനിമയിൽ ഈ രാജ്യങ്ങളിലെ സിനിമാതാരങ്ങളും അണിനിരക്കും. സിഎംഎ ഗ്ലോബൽ കമ്പനിയും രാമുവും ചേർന്നാണ് നിർമാണം.

സർക്കാർ 3യുടെയും മറ്റു രണ്ടു സിനിമകളുടെയും ചിത്രീകരണം പൂർത്തിയായ ശേഷമാകും ഈ പ്രോജക്ട് ആരംഭിക്കുക.