Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകത്ത് ഏറ്റവുമധികം മൂല്യമുള്ള നടന്‍; ആദ്യ പത്തില്‍ മൂന്ന് ഇന്ത്യക്കാരും

robert

ലോകത്ത് ഏറ്റവുമധികം പ്രതിഫലംപറ്റുന്ന താരങ്ങളുടെ പട്ടിക ഫോര്‍ബ്സ് മാസിക പുറത്തുവിട്ടു. ഹോളിവുഡിലെ ‘അയണ്‍മാന്‍’ റോബര്‍ട്ട് ഡൗണി ജൂനിയര്‍ ആണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്‍. 80 മില്യണ്‍ ഡോളറാണ് ഡൗണിയുടെ ആസ്തി.

ആക്ഷന്‍ ഹീറോ ജാക്കി ചാനാണ് രണ്ടാമത്. 50 മില്യണ്‍ ഡോളര്‍ ആസ്തി. എന്നാല്‍ ഇതില്‍ മറ്റൊരു പ്രത്യേകതയുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സിനിമാ താരങ്ങളുടെ പട്ടികയിലെ ആദ്യ പത്തില്‍ ഇടം പിടിച്ചത് മൂന്ന് ഇന്ത്യക്കാരാണ്. അടുത്ത പത്തിലുമുണ്ട് ഇന്ത്യാക്കാര്‍.

72 കാരനായ അമിതാഭ് ബച്ചനാണ് ലോക സിനിമയില്‍ ഏറ്റവും കൂടുതല്‍ മൂല്യമുള്ള എട്ടാമത്തെ ഇന്ത്യന്‍ താരം. 33.5 മില്യണ്‍ ഡോളറാണ് ബച്ചന്റെ ഏകദേശ ആസ്തി. പ്രതിഫലത്തിന്റെ കാര്യത്തില്‍ അമിതാഭ് ബച്ചനൊപ്പം നില്‍ക്കാന്‍ ഇന്ത്യയില്‍ ഒരാളേയുള്ളൂ. സല്‍മാന്‍ ഖാന്‍. ആസ്തി അമിതാഭ് ബച്ചനൊപ്പം. പട്ടികയിലും ഇരുവര്‍ക്കും ഒരേ സ്ഥാനം. ഫോബ്‌സിന്റെ പട്ടികയില്‍ മൂന്നാമത്തെ ഇന്ത്യക്കാരന്‍ അക്ഷയ് കുമാറാണ്. 32.5 മില്യന്‍ ഡോളറാണ് അക്ഷയ് കുമാറിന്റെ ആസ്തി. പട്ടികയില്‍ ഒന്‍പതാം സ്ഥാനം.

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്‍ ഹീറോ വിന്‍ ഡീസല്‍ മൂന്നാം സ്ഥാനത്തായും ബ്രാഡ് ലി കൂപ്പര്‍ നാലാമതായും ഇടംപിടിച്ചു. ആദം സ്ലാന്‍ഡര്‍, ടോം ക്രൂസ് എന്നിവരാണ് അഞ്ചും ആറും സ്ഥാനങ്ങളില്‍. മാര്‍ക്ക് വാള്‍ബെര്‍ഗ് ആണ് ഏഴാമത്.

ഫോബ്‌സിന്റെ പട്ടികയില്‍ പതിനെട്ടാം സ്ഥാനത്താണ് ഷാരൂഖിന് സ്ഥാനം. ബോളിവുഡിലെ ചോക്ലേറ്റ് ഹീറോ രണ്‍ബീര്‍ കപൂറാണ് പട്ടികയില്‍ ഇടംനേടിയ യുവതാരം. 15 മില്യണ്‍ ഡോളര്‍ ആസ്തിയുള്ള രണ്‍ബീര്‍ ഫോബ്‌സിന്റെ പട്ടികയില്‍ മുപ്പതാം സ്ഥാനത്താണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.