Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദില്‍വാലേ പ്രണയവുമായി ഷാരൂഖും കജോളും; വിഡിയോ കാണാം

shahrukh-kajol

പ്രണയത്തിന് പുതിയ മാനം നല്‍കി ബോളിവുഡില്‍ ഒരുങ്ങിയ ഷാറുഖ് ചിത്രം ദില്‍വാലെ ദുല്‍ഹനിയാ ലേ ജായേംഗേ ഇരുപതു വര്‍ഷം പൂര്‍ത്തിയായി. ബോളിവുഡില്‍ ഷാരൂഖിന് കിങ് ഖാന്‍ ആക്കി മാറ്റിയ ആദിത്യ ചോപ്ര ചിത്രമായിരുന്നു ഡിഡിഎല്‍ജെ. ഈ പ്രത്യേകനിമിഷത്തില്‍ രാജു സിമ്രാനും ഡിഡിഎല്‍ജെയുടെ ഓര്‍മകള്‍ പങ്കുവച്ച് വീണ്ടും പ്രേക്ഷകര്‍ക്കരികില്‍.

Rohit Shetty & Team Dilwale celebrate #20YearsofDDLJ

രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ദില്‍വാലേ സിനിമയുടെ അണിയറപ്രവര്‍ത്തകരാണ് ഈ വിഡിയോ പുറത്തിറക്കിയിരിക്കുന്നത്. ഇരുപത് വര്‍ഷത്തിന് ശേഷവും ഞാന്‍ നിന്നെ പ്രണയിക്കുന്നു. എപ്പോഴും ഒപ്പം ഉണ്ടാകുകയും ചെയ്യും. വിഡിയോയില്‍ സിമ്രാന്‍ രാജിനോട് പറയുന്നു. 2 മിനിട്ട് 49 സെക്കന്റുള്ള വിഡിയോയില്‍ ഇരുപത് വര്‍ഷത്തിന് ശേഷമുള്ള ഇവരുടെ മങ്ങാത്ത സൌഹൃദത്തിന്റെ രസകരമായ നിമിഷങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു.

ആദിത്യ ചോപ്രയുടെ സംവിധാനത്തില്‍ തയ്യാറായ ചിത്രത്തിലെ രാജ്, സിമ്രന്‍ പ്രണയം ഇന്നും മനസ്സില്‍ സൂക്ഷിക്കുന്നവരാണ് ഏറെയും. ആ രണ്ട് കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ എത്തിച്ച ഷാറുഖ് ഖാന്‍, കാജോള്‍ ജോഡി ഇന്നും പ്രേക്ഷക ലക്ഷങ്ങളുടെ ഇഷ്ടജോഡിയാണ്.

4 കോടി മുടക്കി നിര്‍മ്മിച്ച് 1995ല്‍ റിലീസ് ചെയ്ത ചിത്രം 106 കോടി രൂപയാണ് നേടിയത്. പണത്തിന്റെ മൂല്യം നോക്കിയാല്‍ ഒരു ഇന്ത്യന്‍ സിനിമയും എത്താത്ത ഉയരത്തിലാണ് ഡി.ഡിഎല്‍ജെ നില്‍ക്കുന്നത്. ചിത്രത്തിലെ ഏഴ് ഗാനങ്ങളും ഇന്നും ആരാധകര്‍ക്ക് പ്രിയപ്പെട്ടത്.