Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷാരൂഖിന്റെ ട്വീറ്റിന് സച്ചിന്റെ സിക്സർ

sachin-shahrukh

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ‘സച്ചിൻ’ എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി‍. സച്ചിന്റെ ജീവിതത്തെയും ക്രിക്കറ്റ് കരിയറിനെയും ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം ലോകമൊട്ടാകെയുള്ള അദ്ദേഹത്തിന്റെ ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

ഷാരൂഖ് ഖാൻ, രോഹിത് ശർമ തുടങ്ങിയവർ ചിത്രത്തിന്റെ പോസ്റ്റർ ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്. ഏപ്രിൽ 14ന് സിനിമയുടെ ടീസർ റിലീസ് ചെയ്യും. ഈ ചിത്രം തനിക്ക് എത്രയും െപട്ടന്ന് കാണണമെന്നാണ് ഷാരൂഖ് ട്വീറ്റ് ചെയ്തത്. സാക്ഷാൽ സച്ചിൻ തന്നെ ഷാരൂഖിന്റെ ഈ ട്വീറ്റിന് മറുപടിയും നൽകി.

‘തീർച്ചയായും ഷാരൂഖ്. എന്നാൽ ആദ്യം ഫാൻ സിനിമ കാണും. ദിൽ സെ!’ ഇങ്ങനെയായിരുന്നു സച്ചിന്റെ മറുപടി. ഷാരൂഖ് നായകനാകുന്ന ഫാൻ റിലീസ് ഏപ്രിൽ 15നാണ്.

പ്രശസ്ത ഡോക്യുമെന്ററി സംവിധായകനായ ജയിംസ് എര്‍സ്കൈന്‍ ആണ് സച്ചിൻ ഒരുക്കുന്നത്. ചിത്രത്തിന്റെ പ്രാ‍രംഭ ജോലികള്‍ ഒരു വര്‍ഷം മുമ്പുതന്നെ തുടങ്ങിയിരുന്നു. സച്ചിൻ തന്നെയാണ് ഇതിൽ അഭിനയിക്കുന്നതും. സംഗീതം എ ആർ റഹ്മാൻ. 200 നോട്ട് ഔട്ട് ആണ് നിർമാണം.

Your Rating: