Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാനിയയുടെ കുഴപ്പിക്കുന്ന ചോദ്യത്തിന് സല്ലുവിന്റെ കിടിലൻ മറുപടി

sania-salman

ബോളിവുഡിന്റെ ഹോട്ട് ബാച്ച്‌ലർ സൽമാൻ ഖാന്റെ വിവാഹം ബിടൗണിൽ ചൂടൻ ചർച്ചാ വിഷയമാണ്. എന്തായാലും താരത്തിന്റെ സ്ത്രീ ആരാധകരെ വിഷമിപ്പിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

സല്‍മാന്‍ തന്റെ വിവാഹദിനം പ്രഖ്യാപിച്ചു. സാനിയ മിര്‍സയുടെ ആത്മകഥയുടെ പ്രകാശന വേളയിലാണ് താരത്തിന്റെ വിവാഹദിന പ്രഖ്യാപനം. പെട്ടന്ന് ദേഷ്യപ്പെടുന്ന ആളാണ് സൽമാൻ. വിവാഹവുമായി ബന്ധപ്പെട്ടതാണ് ചോദ്യമെങ്കിൽ പറയുകയും വേണ്ട. എന്നാൽ ഈ പേടിയൊന്നും വകവെക്കാതെ സാനിയ ആണ് സൽമാന്റെ വിവാഹത്തെക്കുറിച്ച് ചോദിച്ചത്.

എപ്പോള്‍ വിവാഹം ചെയ്യുമെന്ന സാനിയയുടെ ചോദ്യത്തിനുത്തരമായി ഉടൻ വന്നു സല്ലുവിന്റെ മറുപടി. മിക്കവാറും നവംബര്‍ 18ന് താന്‍ വിവാഹിതനാകും. ഇതായിരുന്നു സല്‍മാന്റെ മറുപടി. ഇതുകേട്ട സാനിയ അടക്കമുള്ളവർ ഞെട്ടി. പക്ഷേ ഏത് വര്‍ഷമാണെന്ന് തനിക്ക് പറയാന്‍ കഴിയില്ലെന്നും സല്‍മാന്‍ വ്യക്തമാക്കി.

‘എന്റെ മാതാപിതാക്കൾ സലിം ഖാനും സൽമ ഖാനും വിവാഹിതരായത് നവംബർ 18 നായിരുന്നു. അതുപോലെ സഹോദരി അർപ്പിതയുടെ വിവാഹവും നവംബർ 18 നായിരുന്നു. എന്റെ വിവാഹവും ഇതേ തിയ്യതിയിൽ നടക്കും. എന്നാൽ അതു സംഭവിക്കുന്ന വർഷം ഏതായിരിക്കും എന്നുമാത്രം എനിക്കറിയില്ല– സല്ലു പറഞ്ഞു.

സല്ലുവിന്റെ മറുപടി കേട്ടുനിന്ന സാനിയയും വിട്ടുകൊടുത്തില്ല, ഇക്കാര്യം പറഞ്ഞു എത്രമാത്രം സ്ത്രീകളാണ് താങ്കളെ കുറ്റപ്പെടുത്തുന്നതെന്ന് അറിയാമോ എന്നായിരുന്നു അടുത്ത ചോദ്യം. ശരിയാണ്.. അവരെന്നിൽ ഒരുപാട് സമ്മർദ്ദം ചെലുത്തുന്നുണ്ട്. എന്തായാലും ഇനിയെല്ലാം അമ്മയും സഹോദരിമാരും തീരുമാനിക്കട്ടെ എന്നായിരുന്നു സല്ലുവിന്റെ രസികൻ മറുപടി. 

Your Rating: