Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷാരൂഖ് വിഷയത്തിൽ സൽമാന്റെ മറുപടി

salman-shahrukh

ഷാരൂഖ് ഖാനെതിരെ ബിജെപി നേതാക്കളുടെ രൂക്ഷമായ വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിൽ പിന്തുണയുമായി ഉറ്റസുഹൃത്തും ബോളിവു‍ഡ് സൂപ്പർതാരവുമായ സൽമാൻ ഖാൻ രംഗത്ത്. ഷാരൂഖിനെതിരായ വിമർശനങ്ങളെക്കുറിച്ച് പ്രതികരിക്കൂ എന്ന ചോദ്യത്തിന് മാധ്യമങ്ങളോട് മറുപടി പറയാൻ ആദ്യം സൽമാൻ കൂട്ടാക്കിയില്ല. മാധ്യമ പ്രവര്‍ത്തകരുടെ ഇത്തരം ചോദ്യങ്ങളില്‍ നിന്നും സല്‍മാന്‍ ഒഴിഞ്ഞുമാറുകയാണുണ്ടായത്.

വിവാദ പ്രസ്താവനകളെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ട സമയമല്ല ഇതെന്നും അദ്ദേഹം പറയുകയുണ്ടായി. പ്രേം രതന്‍ ധന്‍ പായോ എന്ന പുതിയ ചിത്രത്തിന്റെ പ്രചരാണര്‍ത്ഥം നോയിഡയിലെ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ എത്തിയതായിരുന്നു സല്‍മാന്‍.

എന്റെ അമ്മ സുശീല ചരക്, അച്ഛന്‍ സലിം ഖാന്‍, ഞാന്‍ സല്‍മാന്‍ ഖാന്‍, ഇത് സോനം കപൂര്‍, നമ്മള്‍ എല്ലാവരും ഇന്ത്യക്കാരാണ്, നമ്മള്‍ എല്ലാവരും ഒന്നാണ്. ആര്‍ക്കെങ്കിലും സംശയമുണ്ടോയെന്നാണ് സല്‍മാന്‍ ഖാന്‍ മാധ്യമപ്രവർത്തകരോട് ചോദിച്ചു.

രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിച്ചു വരികയാണെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് സോനം കപൂര്‍ ചോദിക്കുന്നു. വ്യക്തമായ കാരണങ്ങളും തെളിവുകളും ഇല്ലാതെ രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന് പറയുന്നത് ശരിയല്ലെന്നും താരം വ്യക്തമാക്കി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.