Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവിതത്തിൽ സെക്‌സ് ഉണ്ടായിട്ടില്ല, ഇപ്പോഴും വിർജിൻ: സല്‍മാൻ

ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന്റെ വിവാഹവും പ്രണയജീവിതവും ബിടൗണിലെ ചൂടൻ ചർച്ചാ വിഷയമാണ്. ഐശ്വര്യ റായി മുതൽ കത്രീന വരെ എത്തിനിൽക്കുന്ന കാമുകിമാർ.

ഇത്തവണ നവാസുദ്ദീൻ സിദ്ധിക്കിയുടെ സിനിമയായ ഫ്രീക്കി അലിയുടെ ട്രെയ്‌ലർ ലോഞ്ചിങ്ങിനിടെയാണ് സൽമാന് വിർജിനിറ്റിയെക്കുറിച്ചുള്ള ഉത്തരം പറയേണ്ടിവന്നത്.

നവാസുദ്ദീൻ സിദ്ദിക്കിയാണ് ചർച്ചകൾക്ക് തുടക്കം കുറിച്ചത്. വിവാഹശേഷം സെക്സിൽ ഏർപ്പെടാനാണ് തനിക്ക് താല്പര്യമെന്നാണ് അദ്ദേഹം പറഞ്ഞത്. സ്വന്തം ജീവിതത്തിൽ ഇത് പാലിക്കുമല്ലോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹം വിവാഹിതനാണെന്ന് സൽമാനാണ് മറുപടി പറഞ്ഞത്.

തുടർന്ന് സൽമാനിലേക്ക് വഴിമാറിയ ചർച്ചയിൽ ഇതേ ചോദ്യം അദ്ദേഹത്തിനും നേരിടേണ്ടി വന്നു. ഒട്ടും സങ്കോചമില്ലാതെ സ്വതസിദ്ധമായ നർമ്മം കലർത്തിയാണ് സൂപ്പർതാരം ഇതിനു മറുപടി നൽകിയത്. ‘അതെ... എന്റെ ജീവിതത്തിൽ വിവാഹവും സെക്‌സും ഉണ്ടായിട്ടില്ല, ഞാൻ ഇപ്പോഴും വിർജിനാണ്’– സൽമാൻ പറഞ്ഞു.

Your Rating: