Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൽമാനെ ആരാധികമാർ ‘അടിച്ചു മാറ്റി’

Salman Khan സൽമാൻ ഖാൻ

വലിയ മസിലുണ്ടെന്നൊക്കെ പറഞ്ഞിട്ട് വല്ല പ്രയോജനവുമുണ്ടോ? മനുഷ്യന്റെ കാര്യം ഇത്രയേ ഉള്ളൂ. ബോളിവുഡിന്റെ മസിൽ മന്നൻ സൽമാൻ ഖാനെപ്പറ്റിയാണ് പറഞ്ഞു വരുന്നത്.

കഴിഞ്ഞ ദിവസം മുംബൈയിലെ ഒരു ക്ലബിൽ നൈറ്റ് പാർട്ടിക്ക് പോയ സൽമാനെ ആരാധികമാരാണെന്നു പറഞ്ഞു 3 പെൺകുട്ടികൾ വന്ന് പരിചയപ്പെട്ടു. ഫാൻസ് അല്ലേയെന്നോർത്താവും സല്ലുവും അവരോടോപ്പം കുറച്ച് സമയവും ചെലവിട്ടു. ഒടുവിൽ വീട്ടിൽ പോകാൻ നേരം നോക്കുമ്പോളാണ് തന്റെ പഴ്സും കൂളിങ് ഗ്ലാസും ലോക്കറ്റും ഉൾപ്പടെയുള്ള സാധനങ്ങൾ പെൺകുട്ടികൾ അടിച്ചു മാറ്റിയ വിവരം സല്ലു അറിയുന്നത്.

പരാതി കൊടുക്കാൻ സല്ലുവിനെ എല്ലാവരും ഉപദേശിച്ചെങ്കിലും താരം അതിന് തയ്യാറായില്ല. കാശും പോയി ഇനി മാനവും കൂടി പോകേണ്ടല്ലോ എന്നോർത്താവും ഒരുപക്ഷേ. എന്തായാലും സംഭവത്തിനു ശേഷം തന്റെ സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം 2-ൽ നിന്ന് 14 ആക്കി സൽമാൻ ഉയർത്തി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.