Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോക്സ്ഓഫീസിലും സുൽത്താൻ; മൂന്നുദിവസം കൊണ്ട് 100 കോടി

sultan-2

ബോക്സ്ഓഫീസിലും സുൽത്താൻ ആയി സൽമാൻ ഖാന്റെ സുൽത്താൻ. റിലീസ് ചെയ്ത് മൂന്നുദിവസങ്ങൾക്കുള്ളിൽ ചിത്രം വാരിക്കൂട്ടിയത് നൂറ് കോടിക്ക് മുകളിൽ. 105.34 കോടിയാണ് ചിത്രത്തിന്റെ കലക്ഷൻ. നൂറുകോടിയിലെത്തുന്ന സൽമാന്റെ പത്താമത്തെ ചിത്രം കൂടിയാണ് സുൽത്താന്‍.

സൽമാന്റെ തന്നെ ഇതിന് മുൻപുള്ള ചിത്രങ്ങളായ ബജ്രംഗി ഭായ്ജാൻ, പ്രേം രഥൻതൻ പായോ എന്നീ സിനിമകളുടെ റെക്കോർഡും സുൽത്താൻ തകര്‍ത്തു. മൂന്നു ദിവസങ്ങൾക്കൊണ്ട് 102.60 (ബജ്രംഗി ഭായ്ജാൻ), 101.47 കോടി(പ്രേം രഥൻതൻ പായോ) കളക്ഷനായിരുന്നു ഈ ചിത്രങ്ങൾ നേടിയത്.

ഷാരൂഖിന്റെ ഹാപ്പി ന്യൂ ഇയർ, ആമിറിന്റെ ധൂം 3 എന്നിവയാണ് മൂന്ന് ദിവസങ്ങൾകൊണ്ട് 100 കോടി കടന്ന ചിത്രങ്ങൾ.

സൽമാൻ 10 ചിത്രങ്ങളിലൂടെ നൂറുകോടി കടന്നപ്പോൾ ഷാരൂഖിന് ആറു ചിത്രങ്ങൾ നൂറുകോടിയിലെത്തിച്ചു. അജയ് ദേവ്ഗൺ (അഞ്ച്), അക്ഷയ് കുമാർ (അഞ്ച്), ആമിർ ഖാൻ (നാല്), ഹൃതിക്(മൂന്ന്).

100 കോടിക്ക് മുകളില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച സല്‍മാന്‍ ഖാന്‍ ചിത്രങ്ങള്‍

ബജ്‌റംഗി ഭായ്ജാന്‍- 320.34 കോടി
കിക്ക്- 233 കോടി
പ്രേം രത്തന്‍ ധന്‍ പായോ- 207.40 കോടി
ഏക് ഥാ ടൈഗര്‍- 198 കോടി
ദബാങ് 2- 158.50 കോടി
ദബാങ്- 145 കോടി
ബോഡിഗാര്‍ഡ്- 142 കോടി
റെഡി- 120 കോടി
ജയ് ഹോ- 111 കോടി